കേരളത്തിലാദ്യം; ഒരേസമയം പത്ത് Q3 വാഹനങ്ങൾ കൈമാറി ഔഡി


കേരളത്തിൽ ആദ്യമായാണ് പ്രീമിയം സെഗ്മെന്റിൽ ഒരേ സമയം പത്തു വാഹനങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നത്

ഔഡി Q3

കൊച്ചി: ആഡംബര ജർമൻ കാർ നിർമാതാക്കളായ ഔഡിയുടെ ഏറ്റവും പുതിയ മോഡലായ Q3 യുടെ വിപുലമായ ഡെലിവറി ചടങ്ങ് കൊച്ചിയിൽ നടന്നു. അടുത്തകാലത്ത് ഔഡിയുടെ ഏറ്റവും മികച്ച ബുക്കിങ് നേടിയ മോഡൽ കൂടിയാണ് Q3.

ഒറ്റ ദിവസത്തിൽ തന്നെ പത്തു വാഹനങ്ങൾ ഉപഭോക്താകൾക്ക് നൽകി കൊണ്ടാണ് Q3 യുടെ ഔദ്യോഗിക വിതരണോദ്ഘാടനം ഔഡി നടത്തിയത്. ചടങ്ങിൽ കേരളമൊട്ടാകെയുള്ള ഔഡി ഉപഭോക്താക്കൾ കുടുംബസമേതം പങ്കെടുത്തു.

കേരളത്തിൽ ആദ്യമായാണ് പ്രീമിയം സെഗ്മെന്റിൽ ഒരേ സമയം പത്തു വാഹനങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നത്.

ഔഡിയുടെ എസ്.യു.വി. നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് Q3. 32.20 ലക്ഷം രൂപ മുതല്‍ 43.61 ലക്ഷം രൂപ വരെയാണ് ഈ എസ്.യു.വിയുടെ എക്‌സ്‌ഷോറും വില.

190 ബി.എച്ച്.പി. പവറും 320 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 പെട്രോള്‍ എന്‍ജിനാണ് Q3 ഇന്ത്യയില്‍ എത്തിച്ചിട്ടുള്ളത്.

Content Highlights: audi q3, premium segment delivery kochi

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented