ഡിയുടെ ആഡംബര കാറുകള്‍ക്ക് തൊട്ടാല്‍പൊള്ളുന്ന വിലയല്ലെ എന്ന പറച്ചില്‍ ഇനി വേണ്ടി വരില്ല. വിപണി സാധ്യത വര്‍ധിപ്പിക്കുന്നതിനായി ഏറ്റവും വില കുറഞ്ഞ അഡംബര കാര്‍ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഔഡി. 22-25 ലക്ഷം രൂപയ്ക്കുള്ളില്‍ വില വരുന്ന കാര്‍ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ എന്‍ട്രി ലെവല്‍ ശ്രേണിയിലുള്ള A3 സെഡാന്‍, Q 3 എസ്.യു.വി എന്നിവയ്ക്ക് താഴെയാകും ഈ ആഡംബരക്കാരന്റെ വരവ്. 

2021-ഓടെ പുതിയ വാഹനം വിപണിയിലെത്തിക്കാനാണ് സാധ്യത. വില കുറഞ്ഞ കാര്‍ വഴി ലക്ഷ്വറി കാറുകളുടെ വില്‍പ്പനയില്‍ ഇന്ത്യന്‍ വിപണിയില്‍ 2015-ല്‍ നഷ്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാണ് ഔഡി ലക്ഷ്യമിടുന്നത്. നിലവില്‍ വില്‍പ്പനയുടെ കാര്യത്തില്‍ മെഴ്‌സിഡീസ് ബെന്‍സിനും ബിഎംഡബ്യുവിനും പിന്നില്‍ മൂന്നാമതാണ് ഔഡിയുടെ സ്ഥാനം. 

ഗ്ലോബല്‍ നിരയില്‍ A3, Q3 എന്നിവയ്ക്ക് താഴെ A1, Q2 മോഡലുകള്‍ ഔഡി വിറ്റഴിക്കുന്നുണ്ട്. ഇതില്‍ Q2 എസ്.യു.വി ഇന്ത്യയിലെത്തിക്കാന്‍ ഔഡിക്ക് പദ്ധതിയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എസ്.യു.വി.കള്‍ക്ക് ഏറെ ആവശ്യക്കാരുള്ള ഇന്ത്യയില്‍ 25 ലക്ഷം രൂപ വിലയില്‍ ഒരു ലക്ഷ്വറി എസ്.യു.വി എത്തിയാല്‍ എളുപ്പത്തില്‍ ക്ലച്ച് പിടിക്കാനാണ് സാധ്യത. 

Conteng Highlights; Audi plans to introduce new entry-level models below A3 and Q3