2025 ഓടെ എട്ട് ലക്ഷം ഇലക്ട്രിക് കാറുകള്‍ വില്‍ക്കാനൊരുങ്ങുകയാണ് ആഡംബര വാഹന നിര്‍മാതാക്കളായ ഔഡി. ഔഡിയുടെ ഭൂരിഭാഗം മോഡലുകളുടെയും ഇലക്ട്രിക് പതിപ്പുകള്‍ കമ്പനി പുറത്തിറക്കും. 2025 ഓടെ 20 ഇലക്ട്രിക് കാര്‍ മോഡലുകള്‍ പുറത്തിറക്കാനാണ് ഔഡിയുടെ പദ്ധതി.
 
ഇ-മൊബിലിറ്റി, ഡ്രൈവര്‍ ആവശ്യമില്ലാത്ത സാങ്കേതികവിദ്യ, ഡിജിറ്റൈസേഷന്‍ തുടങ്ങിയ മേഖലകളിലായി ഈ കാലയളവില്‍ 4,000 കോടി യൂറോയാണ് കമ്പനി ചെലവഴിക്കുക. പ്രീമിയം വിഭാഗത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തില്‍ മുന്‍ നിരയിലെത്തുകയാണ് ഔഡിയുടെ ലക്ഷ്യമെന്ന് ഔഡി ഗ്രൂപ്പ് ചെയര്‍മാന്‍ റൂപര്‍ട്ട് സ്റ്റാഡ്ലര്‍ പറഞ്ഞു.
 
2019-ല്‍, ഔഡി ഇ-ട്രോണ്‍ സ്‌പോര്‍ട്ട്ബാക്കും 2020-ല്‍, ഇ-ട്രോണ്‍ ജിടി മോഡലും പുറത്തിറങ്ങും. 2030 ഓടെ എല്ലാ ഉത്പാദന കേന്ദ്രങ്ങളും കാര്‍ബണ്‍ ഡയോക്സൈഡ് വിമുക്തമാക്കാനുള്ള തയ്യാറെടുപ്പിലുമാണ് കമ്പനി. 

Content Highlights; Audi Aims To Sell Around 8 Lakh Electric Vehicles By 2025