ലേലം ചെയ്യാൻ കളക്ടർക്ക് കൈമാറിയ കാറുകൾ കളക്ടറേറ്റ് വളപ്പിൽ.
കേരള ഹൈക്കോടതിഉപയോഗിച്ച ശേഷം ഒഴിവാക്കിയ 12 കാറുകള്‍ ലേലം ചെയ്യാന്‍ ഒടുവില്‍ സര്‍ക്കാര്‍ അനുമതിയായി. കാറുകളുടെ പരസ്യ ലേലം 24-നാണ് നിശ്ചയിച്ചിരിക്കുന്നത്. കാറുകള്‍ കളക്ടറേറ്റ് വളപ്പില്‍ കിടന്ന് നശിച്ചുതുടങ്ങിയിരുന്നു.
ജഡ്ജിമാരും ഉന്നതോദ്യോഗസ്ഥരും ഉപയോഗിച്ചിരുന്ന കാറുകളാണ് മാസങ്ങള്‍ക്ക് മുന്‍പ് ലേലം ചെയ്യാന്‍ കളക്ടര്‍ക്ക് കൈമാറിയത്. പുതിയ കാറുകളെത്തിയതോടെയാണ് ജഡ്ജിമാരുടെ ഓദ്യോഗിക വാഹനങ്ങളടക്കം ഹൈക്കോടതിയിലെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന കാറുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍, ചുവപ്പുനാടയുടെ ഊരാക്കുടുക്കില്‍ പെട്ടതോടെ ഈ കാറുകള്‍ അവഗണിക്കപ്പെട്ട നിലയിലായി. കാറുകള്‍ കളക്ടറേറ്റ് വളപ്പില്‍ കിടന്ന് നശിക്കുന്നതിനെതിരേ സിവില്‍ സ്റ്റേഷനിലെ പല വകുപ്പുകളും രംഗത്തു വന്നിരുന്നു.
കളക്ടറേറ്റ് ഹുസൂര്‍ ശിരസ്തദാര്‍ കെ.എം. എല്‍ദോയെയാണ് ലേല നടപടികള്‍ക്കായി ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓരോ കാറുകളും പ്രത്യേകമായാണ് ലേലം ചെയ്യുക. കളക്ടറേറ്റില്‍ നിന്നുള്ള നിരന്തരമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് കാറുകള്‍ ലേലം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതിയായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..