ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സെന്‍ട്രല്‍ ലോക്ക്; കാറുപോലെ ഫീച്ചറുമായി അശോക് ലെയ്‌ലാന്‍ഡ് ബഡാ ദോസ്ത്


കാറുകളിലേതിന് സമാനമായ മൊബൈല്‍ കണക്ടിവിറ്റിയും ബ്ലുടൂത്ത് കോളിങ്ങ് ഫീച്ചറുകളും അകത്തളത്തിലെ മറ്റൊരു ആകര്‍ഷണമാണ്.

അശോക് ലെയ്ലാൻഡ് എക്‌സിക്യൂട്ടീവ് ചെയർമാൻ ധീരജ് ഹിന്ദുജയും ലൈറ്റ് കൊമേഴ്സ്യൽ വെഹിക്കിൾ വിഭാഗം മേധാവി രജത് ഗുപ്തയും പുതിയ ബഡാദോസ്ത് മോഡലുകളുമായി | Photo: Ashok Leyland

ന്ത്യയിലെ മുന്‍നിര വാണിജ്യവാഹന നിര്‍മാതാക്കളായ അശോക് ലെയ്ലാന്‍ഡ് ചരക്കു വാഹനങ്ങളുടെ രണ്ടു മോഡലുകള്‍കൂടി പുറത്തിറക്കി. ബഡാ ദോസ്ത് റെയ്ഞ്ചില്‍പ്പെട്ട് ബഡാ ദോസ് ഐ1, ബഡാ ദോസ്ത് ഐ2 എന്നീ മോഡലുകളാണ് ഗുഡ്‌സ് വാഹനങ്ങളിലെ സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുടെ അകമ്പടിയോടെ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനൊപ്പം ബഡാദോസ്തിന്റെ ഒരു ലിമിറ്റഡ് എഡിഷന്‍ മോഡലും അവതരിപ്പിച്ചിട്ടുണ്ട്.

ഉയര്‍ന്ന ഭാരം വഹിക്കാനുള്ള ശേഷിയാണ് ബഡാ ദോസ്ത് ഐ1, ഐ2 മോഡലുകളുടെ സവിശേഷത. ബഡാ ദോസ്ത് ഐ1-ന് 1250 കിലോഗ്രാമും ഐ2-ന് 1425 കിലോഗ്രാമും ഭാരം വഹിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കളായ അശോക് ലെയ്ലാന്‍ഡ് അവകാശപ്പെടുന്നത്. ഭാരം വഹിക്കാനുള്ള ശേഷി, മൈലേജ്, ചരക്കു കയറ്റാനുള്ള സൗകര്യം എന്നിവ പരിഗണിക്കുമ്പോള്‍ ഈ മോഡലുകള്‍ സംരഭകന് മികച്ച ലാഭം നല്‍കുമെന്ന് കമ്പനി അറിയിച്ചു.

ചരക്ക് വാഹനങ്ങളുടെ ശ്രേണിയില്‍ ആദ്യമായി സെന്‍ട്രല്‍ ലോക്കിങ്ങ് സംവിധാനത്തോടെയാണ് ബഡാ ദോസ്തിന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് എത്തിയിരിക്കുന്നത്. സെന്‍ട്രല്‍ ലോക്കിന് പുറമെ, കീ ലെസ് എന്‍ട്രി, ആന്റി തെഫ്റ്റ് ഫീച്ചറുകള്‍ തുടങ്ങിയവയും ഈ വാഹനത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഡ്രൈവറിനെ കൂടുതല്‍ കംഫര്‍ട്ടബിള്‍ ആക്കുന്നതിനായാണ് കാറുകള്‍ നല്‍കുന്നതിന് സമാനമായ ഫീച്ചറുകള്‍ നല്‍കുന്നതെന്നാണ് നിര്‍മാതാക്കള്‍ അഭിപ്രായപ്പെടുന്നത്.

ക്യാബിനുള്ളിലും കൂടുതല്‍ സൗകര്യം ബഡാ ദോസ്തില്‍ ഒരുക്കുന്നുണ്ട്. എ.ആര്‍.എ.ഐ. സര്‍ട്ടിഫൈഡ് ഡി+2 സീറ്റുകളാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. താരതമ്യേന വലിപ്പമേറിയ സീറ്റുകളാണിവ. ഇതിനുപുറമെ, ഏഴ് ഇഞ്ച് വലിപ്പമുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും കാറുകളിലേതിന് സമാനമായ മൊബൈല്‍ കണക്ടിവിറ്റിയും ബ്ലുടൂത്ത് കോളിങ്ങ് ഫീച്ചറുകളും അകത്തളത്തിലെ മറ്റൊരു ആകര്‍ഷണമാണ്. പാര്‍ക്കിങ്ങ് അസിസ്റ്റ് ഉറപ്പാക്കാന്‍ റിവേഴ്‌സ് ക്യാമറയും ഇതിലുണ്ട്.

ബഡാ ദോസ്ത് ഉള്‍പ്പെടെ ശ്രേണിയിലെ ഏറ്റവും വീതിയും നീളവുമുള്ള ഡെക്ക് ഈ വാഹനത്തിനാണെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. 1750 എം.എം. വീതിയും 2596 എം.എം. നീളവുമാണ് ഡെക്കിനുള്ളത്. കുറഞ്ഞ ടേണിങ്ങ് റേഡിയസും ഈ വാഹനത്തിലുണ്ട്. ഉപയോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി ഉയര്‍ന്ന വാറണ്ടിയും അശോക് ലെയ്‌ലാന്‍ഡ് നല്‍കുന്നുണ്ട്. മൂന്ന് വര്‍ഷവും ഒരു ലക്ഷം കിലോമീറ്റര്‍ വരെയുമാണ് ബഡാ ദോസ്തിന് നിര്‍മാതാക്കള്‍ നല്‍കുന്ന വാറണ്ടി.

Content Highlights: Ashok Leyland extends its LCV range with the launch of BADA DOST i1 and i2


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented