മാരുതി ജിപ്‌സിക്ക് പകരക്കാരനായി ടാറ്റയുടെ സഫാരി സ്‌റ്റോം അടുത്തിടെയാണ് ഇന്ത്യന്‍ സൈന്യത്തിന്റ ഭാഗമായത്. ചിത്രങ്ങളിലൂടെ റഗുലര്‍ ഹാര്‍ഡ് ടോപ്പ് 5 ഡോര്‍ സഫാരി സ്‌റ്റോം GS 800 നേരത്തെ മറനീക്കി എത്തിയിരുന്നെങ്കിലും ഇപ്പോള്‍ ത്രീ ഡോര്‍ സോഫ്റ്റ് ടോപ്പ് സഫാരി സ്‌റ്റോം മോഡലും പുറത്തെത്തി. ചെന്നൈയില്‍ അടുത്തിടെ സമാപിച്ച 2018 ഡിഫന്‍സ് എക്‌സ്‌പോയിലാണ് ഈ മോഡല്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്.

സൈന്യത്തില്‍ ജനറല്‍ സര്‍വീസ് 800 ഭാഗമായിരുന്ന ഹാര്‍ഡ് ടോപ്പ് സഫാരി സ്‌റ്റോം ബേസിക് ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് ഉപയോഗിക്കുക. ശീതീകരണ സംവിധാനവും ഇതിലുണ്ടായിരുന്നു. 800 കിലോഗ്രാമായിരുന്നു മിനിമം കപ്പാസിറ്റി. എന്നാല്‍ സോഫ്റ്റ് ടോപ്പ് സഫാരി സ്‌റ്റോം മിനിമം 825 കിലോഗ്രാം ഭാരം വഹിക്കും. അഞ്ചു പേര്‍ക്ക് സുഖമായി യാത്ര ചെയ്യാനും സാധിക്കും. 

Read More; പട്ടാളപ്പച്ചയില്‍ തലയെടുപ്പോടെ ടാറ്റ സഫാരി സ്റ്റോം

മൊബൈല്‍ എമര്‍ജന്‍സി കമ്മ്യൂണിക്കേഷന്‍ സിസ്റ്റം (MECS) ഉള്‍ക്കൊള്ളിച്ച സോഫ്റ്റ് ടോപ്പ് സഫാരി സ്‌റ്റോമാണ് എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചത്. ഉയരത്തില്‍ ക്രമീകരിച്ച ആന്റിന വഴിയാണ് ഈ കമ്മ്യൂണിക്കേഷന്‍ സംവിധാനം പ്രവര്‍ത്തിക്കുക. അടിയന്തര ഘട്ടങ്ങളില്‍ വണ്‍ വേ, ടൂ വേ കമ്മ്യൂണിക്കേഷന്‍ ഇതുവഴി നടത്താം. സ്‌പെഷ്യല്‍ റിക്കവറി ഹുക്ക്‌സ്, ജെറികാന്‍, ശീതീകരണ സംവിധാനം, മൊബൈല്‍ ചാര്‍ജിങ് പോയന്റ് എന്നിവയും വാഹനത്തിലുണ്ട്.  

ഹാര്‍ഡ് ടോപ്പ് വകഭേദത്തിലെ അതേ എന്‍ജിനാണ് ഇതിലും ഉപയോഗിച്ചത്. 2.2. ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 140 എച്ച്പി കരുത്തേകും. 5 സ്പീഡ് ഗിയര്‍ബോക്‌സ് വഴി എല്ലാ വീലിലേക്കും ഒരുപോലെ കരുത്തെത്തും. നേരത്തെ 3192 യൂണിറ്റ് സഫാരി സ്‌റ്റോം സൈന്യത്തിന് നിര്‍മിച്ചു നല്‍കാനുള്ള കരാറാണ് ടാറ്റയ്ക്ക ലഭിച്ചിരുന്നത്. ഇതിന്റെ ആദ്യ ഘട്ടത്തില്‍ നിശ്ചിത യൂണിറ്റ് ഹാര്‍ഡ് ടോപ്പ് സഫാരി സ്‌റ്റോം നേരത്തെ ടാറ്റ സൈന്യത്തിന് കൈമാറിയിരുന്നു. അധികം വൈകാതെ സോഫ്റ്റ് ടോപ്പ് യൂണിറ്റും സൈന്യത്തിന്റെ ഭാഗമാകും. 

Courtesy; AutoCarIndia

Content Highlights: Army-spec Tata Safari Storme soft-top breaks cover