'ബന്ദിപ്പൂരില്‍ നിന്നുള്ള ഏറ്റവും മികച്ച ചിത്രം'; കാരണം അറിയാമല്ലോ എന്ന് ആനന്ദ് മഹീന്ദ്ര


1 min read
Read later
Print
Share

ബന്ദിപ്പുര്‍ കടുവാസംരക്ഷണ കേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര ചെയ്യുന്നതിന്റെ ചിത്രമാണ് അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

പ്രധാനമന്ത്രി മഹീന്ദ്ര ബൊലേറോ പിക്ക്അപ്പിൽ യാത്ര ചെയ്യുന്ന ചിത്രം | Photo: Twitter/Anand Mahindra

ടുവ സംരക്ഷണ പരിപാടിയുടെ 50-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാന്‍ കര്‍ണാടകയിലെ ബന്ദിപ്പുര്‍ കടുവസങ്കേതത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍, ഈ യാത്രയില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ചിത്രം കൂടി ക്ലിക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ആനന്ദ് മഹീന്ദ്ര തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ബന്ദിപ്പുര്‍ കടുവാസംരക്ഷണ കേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര ചെയ്യുന്നതിന്റെ ചിത്രമാണ് അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ബന്ദിപ്പുര്‍ സന്ദര്‍ശനത്തിലെ ഏറ്റവും മികച്ച ചിത്രമാണിതെന്ന് ഞാന്‍ കരുതുന്നതിന്റെ കാരണം ഊഹിക്കുന്നവര്‍ക്ക് സമ്മാനമൊന്നുമില്ലെന്ന തലക്കെട്ടോടെയാണ് ആനന്ദ് മഹീന്ദ്ര ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് അദ്ദേഹത്തിന്റെ ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നതും റീ ട്വീറ്റ് ചെയ്തിരിക്കുന്നതും.

ഈ ഫോട്ടോ ആനന്ദ് മഹീന്ദ്രയ്ക്ക് ഇഷ്ടപ്പെടാനുള്ള കാരണം ഒറ്റനോട്ടത്തില്‍ തന്നെ ആര്‍ക്കും മനസിലാകും. പ്രധാനമന്ത്രിയുടെ വനത്തിലൂടെയുള്ള യാത്രകള്‍ക്കായി തിരഞ്ഞെടുത്തത് മഹീന്ദ്രയുടെ ബൊലേറൊ പിക്ക്അപ്പ് ആണെന്നതാണ് അദ്ദേഹത്തെ ആകര്‍ഷിച്ചിരിക്കുന്നത്. വനത്തില്‍ യാത്ര ചെയ്യുന്നതിനായി പച്ചനിറം പൂശിയ വാഹനത്തില്‍ ഏതാനും സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടിയിലാണ് അദ്ദേഹത്തിന്റെ വനമേഖലയിലൂടെയുള്ള യാത്ര.

ബന്ദിപ്പുര്‍ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നാണ് വിവരം. ഇന്ദിരഗാന്ധിയാണ് ആദ്യമായി ബന്ദിപ്പുര്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി. ബന്ദിപുര്‍ കടുവസംരക്ഷണപരിപാടിയില്‍ വെച്ച് പ്രധാനമന്ത്രി ദേശീയ കടുവ സെന്‍സസ് പുറത്തുവിടും. കടുവ സംരക്ഷണത്തിനായി കേന്ദ്രത്തിന്റെ വിവിധ പദ്ധതികളും പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഞാറയാഴ്ച വരെ പൊതുജനങ്ങള്‍ക്കുള്ള സഫാരി നിരോധിച്ചിട്ടുണ്ട്.

ബന്ദിപ്പുരിലെ സഫാരിക്കുശേഷം സമീപത്തെ തമിഴ്‌നാട്ടിലെ മുതുമലൈ കടുവസങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പ് പ്രധാനമന്ത്രി സന്ദര്‍ശിക്കും. ഓസ്‌കാര്‍ പുരസ്‌കാരം നേടിയ 'എലിഫന്റ് വിസ്പറേഴ്‌സ്' എന്ന ഡോക്യുമെന്ററിയില്‍ അഭിനയിച്ച ബൊമ്മന്‍-ബെള്ളി ദമ്പതിമാരെ പ്രധാനമന്ത്രി ആദരിക്കും. തുടര്‍ന്ന് 10.30-ഓടെ മൈസൂരുവിലെത്തി 'പ്രോജക്ട് ടൈഗര്‍' പദ്ധതിയുടെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കും. കര്‍ണാടക സംസ്ഥാന ഓപ്പണ്‍ സര്‍വകലാശാലയിലാണ് വാര്‍ഷികാഘോഷം.

Content Highlights: Anand Mahindra share PM Narendra Modi Bandhipur visit photo, PM Travels in Mahindra Bolero

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Kerala Police-AI Camera

1 min

ക്യാമറ ചതിച്ചു ഗയിസ്; നാട്ടുകാര്‍ക്ക് പെറ്റിയടിക്കുന്ന പോലീസിന് പിഴയിട്ട് എ.ഐ. ക്യാമറ

Sep 21, 2023


MVD Checking

1 min

40 ഉദ്യോഗസ്ഥര്‍, രണ്ട് മണിക്കൂര്‍ പരിശോധന, സര്‍ക്കാര്‍ വാഹനങ്ങളും വിട്ടില്ല; കുടുങ്ങിയത് 240 പേര്‍

Sep 21, 2023


Jio

1 min

നാല് ശതമാനം അധിക മൈലേജ്, സാധാരണ വില; പുതിയ ഡീസല്‍ വിപണിയില്‍ എത്തിച്ച് ജിയോ

May 16, 2023


Most Commented