ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം അപകടത്തില്‍പ്പെട്ടു; വിട്ടുകിട്ടാന്‍ 20 ലക്ഷം രൂപ കെട്ടിവെക്കണം


1 min read
Read later
Print
Share

ബുള്ളറ്റ് യാത്രക്കാരന് ഗുരുതരപരിക്കേറ്റ സംഭവത്തിലെ ജീപ്പ് വിട്ടുകിട്ടാന്‍ ഉടമ നല്‍കിയ ഹര്‍ജിയിലാണ് വിധി.

പ്രതീകാത്മക ചിത്രം | Photo: Canva Photos

കൊടുങ്ങല്ലൂര്‍: തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത വാഹനാപകടത്തിനിടയാക്കിയ വാഹനം വിട്ടുകിട്ടണമെങ്കില്‍ ഗുരുതരമായ പരിക്കേറ്റ ഇരയ്ക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം സെക്യൂരിറ്റിയായി കെട്ടിവയ്ക്കണമെന്ന് കോടതി.

കയ്പമംഗലം പോലീസ് രജിസ്റ്റര്‍ ചെയ്ത വാഹനാപകട ക്കേസിലാണ് കൊടുങ്ങല്ലൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.എന്‍. ആഷ ഉത്തരവിട്ടത്.

കൊടുങ്ങല്ലൂര്‍ - ഗുരുവായൂര്‍ ദേശീയപാതയില്‍ കയ്പമംഗലം ബോര്‍ഡിനു സമീപം ബുള്ളറ്റ് യാത്രക്കാരന് ഗുരുതരപരിക്കേറ്റ സംഭവത്തിലെ ജീപ്പ് വിട്ടുകിട്ടാന്‍ ഉടമ നല്‍കിയ ഹര്‍ജിയിലാണ് വിധി. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇരയ്ക്കു വേണ്ടി അഡ്വ. കെ.ജെ. യദുകൃഷ്ണ കഴിമ്പ്രം, പദ്മ പ്രഭുല്‍ദാസ് എന്നിവര്‍ ഹാജരായി.

Content Highlights: An uninsured vehicle was involved in an accident; 20 lakhs must be deposited to release the vehicle

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Google Map

1 min

കണ്ണടച്ച്‌ വിശ്വസിക്കരുത്; ഗൂഗിള്‍ മാപ്പിനും വഴിതെറ്റാമെന്ന് പോലീസിന്റെ മുന്നറിയിപ്പ്

Oct 2, 2023


MVD Kerala

1 min

കൂടുതല്‍ പിഴ അടിച്ചാല്‍ സ്ഥലംമാറ്റം; മോട്ടോര്‍വാഹന വകുപ്പിനെ 'പെറ്റി പിരിവ്' മാനദണ്ഡത്തില്‍ അമര്‍ഷം

Oct 1, 2023


National Highway 66

1 min

റോഡിന് ചെലവായ തുക കിട്ടിയാല്‍ ടോള്‍ 40% കുറയ്ക്കണം, ചട്ടമുണ്ട്, പക്ഷേ നടപ്പില്ല, കാരണം ഇതാണ്‌..

Aug 20, 2023

Most Commented