തിയായ രേഖകള്‍ ഇല്ലാത്തതിന് ഗതഗാതവകുപ്പുദ്യോഗസ്ഥര്‍ പിടിച്ചെടുത്ത നടന്‍ അമിതാഭ് ബച്ചന്റെ പേരിലുള്ള ആഡംബര കാര്‍ ഉടമ പിഴയടച്ചതിനെത്തുടര്‍ന്ന് വിട്ടുകൊടുത്തു. 5,500 രൂപ പിഴ അടച്ച ശേഷമാണ് കാറിന്റെ നിലവിലെ ഉടമയ്ക്ക് വാഹനം വിട്ടുകിട്ടിയത്. 

മലിനീകരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് 3000 രൂപയും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് 500 രൂപയും ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് 2000 രൂപയുമാണ് പിഴ അടച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2019-ല്‍ അമിതാഭ് ബച്ചന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത റോള്‍സ് റോയ്സ് ഉള്‍പ്പെടെ 15 ആഡംബരകാറുകളാണ് കഴിഞ്ഞ ഞായറാഴ്ച ഗതാഗതവകുപ്പുദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. 

അമിതാഭ് ബച്ചന്റെ പേരിലുള്ള 16 കോടി രൂപയുടെ കാര്‍ മഹാരാഷ്ട്രയിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പിന്നീട് ബെംഗളൂരുവിലെ വ്യവസായി ആറുകോടി രൂപയ്ക്ക് കാര്‍ വാങ്ങിയെങ്കിലും കാറിന്റെ രേഖകള്‍ ഇപ്പോഴും ബച്ചന്റെ പേരില്‍ത്തന്നെയാണ്. 

സല്‍മാന്‍ ഖാന്‍ എന്നയാളാണ് കാര്‍ ഉപയോഗിച്ചിരുന്നത്. ബെംഗളൂരു യു.ബി. സിറ്റിയില്‍ നടത്തിയ പരിശോധനയില്‍ ഓഡി, പോര്‍ഷെ, ജാഗ്വര്‍ തുടങ്ങിയ കാറുകളായിരുന്നു പിടിച്ചെടുത്തത്.

Content Highlights: Amitabh Bachchan Owned Rolls Royce, Traffic Rule Violation, Penalty Paid