ന്ത്യയിലെ ടയര്‍ വ്യവസായ മേഖലയിലും റേഡിയല്‍ ടയര്‍ സാങ്കേതികവിദ്യയിലും മുന്‍നിരയിലുള്ള ജെ.കെ. ടയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ടയറുകള്‍ വീട്ടുപടിക്കലെത്തിക്കാനൊരുങ്ങുന്നു. പ്രമുഖ ഓണ്‍ലൈന്‍ സെയില്‍സ് പ്ലാറ്റ്‌ഫോമായ ആമസോണുമായി സഹകരിച്ചാണ് ഈ പുതിയ ഉദ്യമം.

ജെ.കെ. ടയറുകളില്‍നിന്ന് വിപണിയിലെത്തിയിരുന്ന പ്രീമിയം ശ്രേണിയിലുള്ള ടയറുകളാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ വീട്ടുപടിക്കലെത്തിക്കാനൊരുങ്ങുന്നത്. ആമസോണില്‍ ജെ.കെ. ടയര്‍ എന്നു തിരഞ്ഞാല്‍ വിവിധ വാഹനങ്ങളുടെ ടയറുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ആളുകളുടെ വാങ്ങലുകള്‍ പ്രധാനമായും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ ആശ്രയിച്ചാണ്. ഈ സാഹചര്യത്തിലാണ് ഈ മേഖലയില്‍ വിശ്വാസ്യത തെളിയിച്ച ആമസോണുമായി കൈകോര്‍ക്കുന്നതെന്ന് ജെ.കെ. ടയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് സെയില്‍ ആന്‍ഡ് മാര്‍ക്കറ്റിങ്ങ് ഡയറക്ടര്‍ ശ്രീനിവാസു അല്ലഫന്‍ പറഞ്ഞു. 

ഓട്ടോമോട്ടീവ് മേഖളയില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യമാണ് ജെ.കെ. ടയേഴ്‌സിനുള്ളത്. ഈ കമ്പനിയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ട്. ഈ കൂട്ടുകെട്ട് ഓട്ടോമൊബൈല്‍ മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് ആമസോണ്‍ ഇന്ത്യ കാറ്റഗറി മാനേജ്‌മെന്റ് ഡയറക്ടര്‍ ശാലിനി പുച്ചലാപ്പള്ളി അഭിപ്രായപ്പെട്ടു.

Content Highlights: Amazon JK Tyre Association For Online Tyre Sale