വാഹനത്തിന്റെ പാര്‍ട്‌സിനും ആക്സസറിക്കും 60 ശതമാനം വിലക്കുറവ്; ആമസോണിൽ ഓഫറിന്റെ പെരുമഴ


കാറുകളുടെയും ബൈക്കുകളുടെയും ടയറുകള്‍ക്കും ഈ ഉത്സവ സീസണില്‍ ആമസോണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം | Photo: Amazon

ന്ത്യയില്‍ വരാനിരിക്കുന്ന ഉത്സവ സീസണ്‍ ഉപയോക്താക്കള്‍ക്ക് ഒപ്പം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് പ്ലാറ്റ്‌ഫോമായ ആമസോണ്‍. ഇതിന്റെ ഭാഗമായി ഇലക്ട്രോണിക്‌സ്, സ്മാര്‍ട്ട് ഫോണ്‍, ആഭരണങ്ങള്‍ എന്നിവയ്‌ക്കൊപ്പം വാഹനങ്ങളുടെ പാര്‍ട്‌സുകള്‍ക്കും ആക്‌സസറികള്‍ക്കും വമ്പന്‍ ഓഫറുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

Vega Crux DX Flip-Up Helmet (Dull Desert Storm, L)

ഇരുചക്ര വാഹനങ്ങളുടെ ആക്‌സസറിയില്‍ ഹെല്‍മറ്റിനാണ് പ്രധാനമായും ഓഫര്‍ ഒരുക്കിയിട്ടുള്ളത്. വേഗ, സ്റ്റീല്‍ബേഡ് തുടങ്ങിയ ബ്രാന്റുകളുടെ ഹെല്‍മറ്റാണ് ആമസോണിലൂടെ വില്‍പ്പനയ്ക്ക് എത്തിയിട്ടുള്ളത്. ഇവയ്ക്ക് 25 ശതമാനം വരെയുള്ള ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒക്ടോബര്‍ 14, 15 ദിവസങ്ങളിലാണ് ഹെല്‍മറ്റിന് ഈ ഓഫര്‍ ഒരുക്കിയിട്ടുള്ളതെന്നാണ് ആമസോണ്‍ അറിയിച്ചിട്ടുള്ളത്.

Helmet & Riding gear

കാറുകളുടെയും ബൈക്കുകളുടെയും ടയറുകള്‍ക്കും ഈ ഉത്സവ സീസണില്‍ ആമസോണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് വാഹനങ്ങളുടെയും ടയറുകള്‍ക്ക് 15 ശതമാനം വരെ വിലയിളവാണ് നല്‍കുന്നത്. ഒക്ടോബര്‍ 20,21 തീയതികളില്‍ ഇത് ലഭ്യമാക്കുമെന്നാണ് വിവരം. അതേസമയം, ടയര്‍ ഇന്‍ഫ്‌ളേറ്ററിന് 30 ശതമാനം വരെ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. 15,16 തീയതികളില്‍ ഇത് ഒഫര്‍ വിലയില്‍ സ്വന്തമാക്കാം.

വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച മറ്റൊരു ഓഫറും ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലിലൂടെ ഒരുക്കുന്നുണ്ട്. കാറുകളുടെയും ബൈക്കുകളുടെയും വിവധ പാര്‍ട്‌സുകള്‍ക്കും ആക്‌സസറികള്‍ക്കും 60 ശതമാനം വരെ വില ഇളവ് നല്‍കുമെന്നാണ് ആമസോണ്‍ ഉറപ്പുനല്‍കിയിട്ടുള്ളത്. ഒക്ടോബര്‍ 21, 22 എന്നീ രണ്ട് ദിവസങ്ങളിലായായിരിക്കും ഈ ആനുകൂല്യം ലഭ്യമാക്കുകയെന്നും ആമസോണ്‍ അറിയിച്ചിട്ടുണ്ട്.

AutoKraftZ Universal Passenger Car Floor Mat (Set of 5, Black)

വാഹനം കഴുകുന്നതിനും വൃത്തിയാക്കുന്നതിനുമുള്ള വസ്തുകള്‍ 199 രൂപ മുതലുള്ള വിലയില്‍ ലഭ്യമാക്കുന്നുണ്ട്. ഇതിനൊപ്പം വാഹനങ്ങളില്‍ ഉപയോഗിക്കുന്ന വാക്വം ക്ലീനറുകള്‍ക്ക് 20 ശതമാനം വരെ ഇളവ് ഉറപ്പാക്കും. ഇത് യഥാക്രമം 23,24 ദിവസങ്ങളിലും 28,29 തീയതികളിലുമാണ് നല്‍കുന്നത്. 399 രൂപ മുതല്‍ ആരംഭിക്കുന്ന വിവിധ ബ്രാന്റുകളുടെ എന്‍ജിന്‍ ഓയിലുകളും 29,30 തീയതികളില്‍ ആമസോണില്‍ ലഭ്യമാക്കും.

SOFTSPUN 900 GSM, Microfiber Double Layered Cloth 40x40 Cms 2 Piece Towel Set, Extra Thick Microfiber Cleaning Cloths Perfect for Home, Kitchen, Cars, Furniture and More.

Content Highlights: Amazon Announce Big Offer For Vehicle Parts and Accessories On Great Indian Sale


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented