പ്രതീകാത്മക ചിത്രം | ഫോട്ടോ: സാബു സ്‌കറിയ
ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍, ഡെലിവറി സേവനങ്ങള്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിനുള്ള മോട്ടോര്‍ വെഹിക്കിള്‍ അഗ്രിഗേറ്റര്‍ സ്‌കീം-2023 കരട് നയത്തിന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അംഗീകാരം നല്‍കി. ടാക്‌സികളില്‍ പാനിക് ബട്ടണുകള്‍ നിര്‍ബന്ധമാക്കല്‍, അടിയന്തര നമ്പറായ 112-മായി സംയോജിപ്പിക്കല്‍, വൈദ്യുതവാഹനങ്ങളിലേക്കുള്ള ഘട്ടംഘട്ടമായുള്ള മാറ്റം എന്നിവ ദേശീയതലസ്ഥാനത്തെ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളെയും ഡെലിവറി സേവനദാതാക്കളെയും നിയന്ത്രിക്കുന്നതിനുള്ള നയത്തിലെ പ്രധാന നിര്‍ദേശങ്ങളാണ്.
പദ്ധതിയുടെ കരട് ഗവര്‍ണര്‍ വി.കെ. സക്‌സേനയ്ക്ക് അയച്ചിട്ടുണ്ട്. അന്തിമരൂപം നല്‍കുന്നതിനുമുമ്പ് ഇത് പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനായി ഗതാഗതവകുപ്പ് സമര്‍പ്പിക്കും. പദ്ധതി യാത്രക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുകയും സമയബന്ധിതമായ പരാതികള്‍ പരിഹരിക്കുകയും ചെയ്യുന്നു. വൈദ്യുതവാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും നഗരത്തിലെ മലിനീകരണത്തോത് കുറയ്ക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കാന്‍ ഓണ്‍ലൈന്‍ മാര്‍ഗം ഉപയോഗിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നയം ബാധകമായിരിക്കും. സമയബന്ധിതമായി യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കല്‍, വാഹന ഫിറ്റ്നസ്, മലിനീകരണനിയന്ത്രണം, പെര്‍മിറ്റുകളുടെ സാധുത എന്നിവ ഉറപ്പാക്കുന്നതിനുള്ള സംവിധാനം എന്നിവ നയത്തിന്റെ ഭാഗമാണ്. ഡ്രൈവറുടെ പ്രകടനം മോശമാവുകയാണെങ്കില്‍ ഇതു മെച്ചപ്പെടുത്താനായി പ്രത്യേക പരിശീലനവും നല്‍കും.
വാണിജ്യവാഹനങ്ങളെ പൂര്‍ണമായും വൈദ്യുതവാഹനങ്ങളിലേക്ക് മാറ്റുന്ന പദ്ധതി രാജ്യത്തുതന്നെ ആദ്യത്തെയായിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി ഘട്ടംഘട്ടമായിട്ടായിരിക്കും വൈദ്യുതവാഹനങ്ങളിലേക്കുള്ള മാറ്റം. എന്നാല്‍, 2030 ഏപ്രില്‍ ഒന്നിനകം പൂര്‍ണമായും വൈദ്യുതിവാഹനങ്ങളിലേക്ക് മാറണം. നയത്തിലൂടെ ഡല്‍ഹി മറ്റൊരു നാഴികക്കല്ലുകൂടി കൈവരിച്ചതായി ഗതാഗതമന്ത്രി കൈലാഷ് ഗെഹ്ലോത് പറഞ്ഞു.
Content Highlights: All taxi vehicle should fit panic buttons, By April 1, 2030, the vehicles should be fully electric.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..