16,000 കിലോമീറ്റര്‍ ഓടി കരുത്ത് തെളിയിച്ച് റോബോ ടാക്‌സി; ഇനി ഡ്രൈവറില്ലാ മിനി ബസുകള്‍ വരുന്നു


ഇതില്‍ ഏഴുപേര്‍ക്ക് ഇരുന്നും നാലുപേര്‍ക്ക് നിന്നും സുഗമമായി സഞ്ചരിക്കാം.

ജൈറ്റെക്‌സിൽ അവതരിപ്പിച്ച സ്വയംനിയന്ത്രിത ബസ് മാതൃക.

ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രിക്‌സിനോട് അനുബന്ധിച്ച് അബുദാബിയില്‍ അടുത്തമാസം സ്വയംനിയന്ത്രിത മിനി ബസുകള്‍ അവതരിപ്പിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ (ഐ.ടി.സി.) അറിയിച്ചു. ടിക്‌സായിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന മിനിബസിന്റെ മാതൃക ജൈറ്റെക്‌സ് ഗ്ലോബല്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അബുദാബി സര്‍ക്കാരിന്റെ പ്രദര്‍ശനത്തിലെ മുഖ്യ ആകര്‍ഷണമാണിത്.

ഇതില്‍ ഏഴുപേര്‍ക്ക് ഇരുന്നും നാലുപേര്‍ക്ക് നിന്നും സുഗമമായി സഞ്ചരിക്കാം. യാസ് വാട്ടര്‍ വേള്‍ഡ്, യാസ് മറീന സര്‍ക്യൂട്ട്, ഫെറാറി വേള്‍ഡ് എന്നിവയുള്‍പ്പെടെ യാസ് വേള്‍ഡിലെ ഒന്‍പത് കേന്ദ്രങ്ങളിലൂടെ ബസ് സഞ്ചരിക്കുമെന്ന് ഐ.ടി.സി.യിലെ ട്രാഫിക് സിസ്റ്റംസ് പ്രോജക്ട് മാനേജര്‍ സുല്‍ത്താന്‍ അല്‍ മെന്‍ഹാലി പറഞ്ഞു.



കഴിഞ്ഞ ഒരുവര്‍ഷമായി യാസ് ദ്വീപിനു ചുറ്റും സര്‍വീസ് നടത്തുന്ന പൈലറ്റ് റോബോ ടാക്‌സിയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ബസ് വികസിപ്പിച്ചെടുത്തത്. ഡ്രൈവറില്ലാ ടാക്‌സികളെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കൃത്യമായി നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്. നിലവിലെ ഗതാഗതസംവിധാനത്തിലേക്ക് തടസ്സങ്ങളിലാതെ സ്വയംനിയന്ത്രിത ബസുകളെ സംയോജിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വര്‍ഷം മാര്‍ച്ചിലാണ് യാസ് ദ്വീപിലെ പൈലറ്റ് റോബോ ടാക്‌സികള്‍ ഒന്നാംഘട്ട സര്‍വീസുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. ആദ്യഘട്ടത്തില്‍ 2700-ലേറെ യാത്രക്കാരുമായി 16,000-ത്തിലേറെ കിലോമീറ്റര്‍ സഞ്ചരിച്ചിട്ടുണ്ട്. സ്മാര്‍ട്ട് ആപ്പിലൂടെ സേവനങ്ങള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സാധിക്കും. ഗതാഗതശൃംഖലയ്ക്കുള്ളില്‍ സ്വയംനിയന്ത്രിത വാഹനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള ഉത്തരവാദിത്വം ഐ.ടി.സി.ക്കാണെന്നും അധികൃതര്‍ അറിയിച്ചു.

Content Highlights: After successful service of robo taxi Abu Dhabi is planning to run Self driving buses


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented