ബാറ്ററി മോഷണം കഴിഞ്ഞു, ഇപ്പോള്‍ കള്ളമാര്‍ അടിച്ച് മാറ്റുന്നത് വാഹനങ്ങളുടെ സൈലന്‍സര്‍


രാവിലെ പതിവുപോലെ വാഹനം എടുത്തപ്പോഴാണ് മോഷണവിവരം അറിയുന്നത്. സൈലന്‍സറിന് ഏകദേശം 80,000 രൂപ വിലവരും.

പാലിയേറ്റീവ് കെയർ വാഹനത്തിന്റെ സൈലൻസർ ആക്‌സോബ്ലേഡുകൊണ്ട് മുറിച്ചെടുത്തപ്പോൾ

വാഹനങ്ങളുടെ ബാറ്ററി അടിച്ചുമാറ്റല്‍ താത്കാലികമായി നിര്‍ത്തി, ഇപ്പോള്‍ കള്ളന്‍മാരുടെ നോട്ടം സൈലന്‍സറിലാണ്. കഴിഞ്ഞദിവസം തൃക്കാക്കര നഗരസഭയുടെ പാലിയേറ്റീവ് കെയര്‍ വാഹനത്തിന്റെ സൈലന്‍സര്‍ മുറിച്ചുമാറ്റിയാണ് ഒടുവിലത്തെ മോഷണം.

കാക്കനാട് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സിലെ നഗരസഭയുടെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ സൈലന്‍സറാണ് മോഷണം പോയത്. രാവിലെ പതിവുപോലെ വാഹനം എടുത്തപ്പോഴാണ് മോഷണവിവരം അറിയുന്നത്. സൈലന്‍സറിന് ഏകദേശം 80,000 രൂപ വിലവരും.

നഗരസഭാ ഓഫീസിനടുത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളിലെ ബാറ്ററികളാണ് കള്ളന്‍മാര്‍ അടിച്ചുമാറ്റിക്കൊണ്ടിരുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ സജീന അക്ബറിന്റെ പരാതിയില്‍ തൃക്കാക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് നേരേയുള്ള ആക്രമണമാണിതെന്ന് കൗണ്‍സിലര്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം ചുറ്റുമതിലില്ലാത്ത ആരോഗ്യകേന്ദ്രത്തില്‍ മതില്‍ നിര്‍മിച്ചിരുന്നു. എന്നാല്‍, മതില്‍ ചവിട്ടിപ്പൊളിച്ചു. ഈ സംഭവത്തിലെ പ്രതികളെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പോലീസ് പട്രോളിങ് വേണമെന്നും സംരക്ഷണ മതില്‍ പൂര്‍ത്തിയാക്കാന്‍ ഫണ്ട് അനുവദിക്കണമെന്നും കൗണ്‍സിലര്‍ സജീന അക്ബര്‍ ആവശ്യപ്പെട്ടു.

Content Highlights: After battery car silencers are stolen in Ernakulam, Vehicle Theft


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented