സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എഞ്ചിനീയര്‍സ്(എസ്.എ.ഇ) എന്ന അന്താരാഷ്ട്ര സംഘടന സംഘടിപ്പിച്ച അഖിലേന്ത്യാതല മത്സരത്തില്‍ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ കുട്ടികള്‍ രൂപകല്പന ചെയ്ത അഡ്വാന്‍സ്ഡ് ഹൈബ്രിഡ് എഫി സൈക്കിള്‍ ദേശീയതലത്തില്‍ നാലാം സ്ഥാനവും, സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. 

മോട്ടോര്‍ കൊണ്ടും മനുഷ്യശക്തി കൊണ്ടും ഓടിക്കാവുന്ന ഹൈബ്രിഡ് മുച്ചക്രവാഹനം ആണിത്. രണ്ടുപേര്‍ക്കാണ് ഇതില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്നത്. ഇതിനു പുറമേ അഡ്വാന്‍സ്ഡ് ഫീച്ചര്‍ ആയ സോളാര്‍ പാനല്‍, സീറ്റ് ബെല്‍റ്റ് ഇന്‍ഡിക്കേറ്റര്‍, സൈക്ലോ കംപ്യൂട്ടര്‍, സ്പീഡ് അലെര്‍ട് സിസ്റ്റം, ഓട്ടോമാറ്റിക് ഡിമ്മിങ് ഹെഡ് ലാംപ്‌സ് തുടങ്ങിയവയും ഇതില്‍ ഉണ്ട്. 

Hybrid Cycle
ഹൈബ്രിഡ് എഫി സൈക്കിള്‍ നിര്‍മിച്ച അധ്യാപകരും വിദ്യാര്‍ഥികളും | ഫോട്ടോ: മാതൃഭൂമി

ഇന്ത്യയിലെ വിവിധ കോളേജുകളില്‍ നിന്നായി 60-ഓളം ടീമുകളെ പിന്തള്ളിയാണ് സി.ഇ.ടിയിലെ 'ടീം ഫാറഗോ ' ഈ നേട്ടം കരസ്ഥമാക്കിയത്. മെക്കാനിക്കല്‍ ഡിപ്പാര്‍ട്‌മെന്റ് പ്രൊഫസര്‍ എന്‍.ശശിയുടെ മേല്‍നോട്ടത്തില്‍ സ്റ്റെഫിന്‍ തോമസ്, ജേര്‍ലിന്‍ മേരി ജോസ്, ഫെബിന്‍ ഡി. സാം, സന്ധ്യാഗു.ആര്‍, സി.വി. ശ്രീറാം, റോഹന്‍ എസ്. അനില്‍, അശ്വിന്‍. എം, ആതിര പി.യൂ., മുഹമ്മദ് റിഷിന്‍, യൂജിന്‍ സോണീ , അഭിഷേക്, റിസ്വാന്‍ എം.സ്, വിഷ്ണു പ്രസാദ് തുടങ്ങിയവരാണ് ഈ വാഹനം ഡിസൈന്‍ ചെയ്തത്.

Content Highlights: Advanced hybrid cycle developed by CET Engineering college students, Hybrid Cycle