ടൊവിനോ തോമസ് പുതിയ കാരവാന് സമീപം | Photo: Ojes Automobiles
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയമായ ടൊവിനോ തോമസിന്റെ ഗ്യാരേജിലെ ആഡംബര വാഹനങ്ങള്‍ക്കൊപ്പം ഇനിയൊരു അത്യാഡംബര ക്യാരവാനും. ഡയംലറിന്റെ 1017 ഷാസിയില്‍ കേരളത്തിലെ മുന്‍നിര കാരവാന്‍ നിര്‍മാതാക്കളായ ഓജസ് ഓട്ടോമൊബൈല്‍സാണ് ടൊവിനോയുടെ കാരവാന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഓജസിന്റെ സ്‌റ്റേറ്റ്‌സ്മാന്‍ ഡിസൈനിലാണ് കാരവാന്‍ ഒരുക്കിയിരിക്കുന്നതെങ്കിലും ടൊവിനോയുടെ താത്പര്യ പ്രകാരമുള്ള കൂട്ടിച്ചേര്‍ക്കലുകളും ഇതില്‍ വരുത്തിയിട്ടുണ്ട്.
പിയാനോ ബ്ലാ്ക്ക് നിറത്തിലാണ് ടൊവിനോയുടെ കാരവാന്‍ ഒരുങ്ങിയിരിക്കുന്നത്. എക്‌സ്റ്റീരിയറില്‍ സ്‌റ്റൈലിങ്ങിനായി നല്‍കിയിട്ടുള്ള സവിശേഷതകള്‍ക്ക് ഒപ്പം അകത്തളത്തില്‍ നിരവധി ആഡംബര ഫീച്ചറുകളുമായാണ് അദ്ദേഹത്തിന്റെ വാഹനം ഒരുങ്ങിയിരിക്കുന്നത്. എയര്‍ സസ്‌പെന്‍ഷന്‍ സംവിധാനത്തില്‍ ഒരുങ്ങിയിരിക്കുന്ന ഈ വാഹനം ലൊക്കേഷനിലെ ഉപയോഗത്തിന് പുറമെ, ദീര്‍ഘദൂര യാത്രകള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍.

റോള്‍സ് റോയിസ് കാറുകളില്‍ നല്‍കിയിട്ടുള്ളത് പോലെ സ്റ്റാര്‍ലൈറ്റ് മൂഡ് ലൈറ്റുകള്‍ നല്‍കിയാണ് ഈ വാഹനത്തിന്റെ റൂഫ് അലങ്കരിച്ചിരിക്കുന്നത്. എയര്‍ കണ്ടീഷന്‍, രണ്ട് റിക്ലൈനര്‍ സീറ്റുകള്‍, റൊട്ടേറ്റ് ചെയ്യാവുന്ന ക്യാപ്റ്റന്‍ സീറ്റുകള്‍, ബെഡ്‌റൂം, മേക്കപ്പ് റൂം, ടൊയിലറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ ഈ വാഹനത്തില്‍ ഒരുങ്ങിയിട്ടുണ്ട്. 55 ഇഞ്ച് വലിപ്പമുള്ള ടി.വിയും 2000 വാട്‌സ് സോണി ഹോം തീയേറ്റര്‍ മ്യൂസിക് സിസ്റ്റവും ചേരുന്നതോടെയാണ് അകത്തളം പൂര്‍ണമാകുന്നത്.
ഇലക്ട്രിക്കലി അഡ്ജസ്്റ്റ് ചെയ്യാന്‍ സാധിക്കുന്ന ഓണിങ്ങ്, ഇലക്ട്രിക് കര്‍ട്ടണുകള്‍ എന്നിവയും ഈ വാഹനത്തിന്റെ സവിശേഷതകളില്‍ ചിലതാണ്. ഡ്രൈവര്‍ ക്യാബിനും മികച്ച രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. പ്രത്യേകം ഒരുക്കിയിരിക്കുന്ന സീറ്റുകളാണ് ക്യാബിനിലും നല്‍കിയിട്ടുള്ളത്. 3907 സി.സി നാല് സിലിണ്ടര്‍ 4ഡി34ഐ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 170 ബി.എച്ച്.പി. പവറും 520 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന പവര്‍.
Content Highlights: Actor Tovino Thomas buys New caravan, caravan designed by ojes automobiles
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..