രാജകീയം അകത്തളം, നേരിട്ടെത്തി കാരവാന്‍ ഏറ്റുവാങ്ങി മോഹന്‍ലാന്‍; ചിത്രങ്ങള്‍


കേരളത്തിലെ സ്‌പെഷ്യല്‍ പര്‍പ്പസ് വാഹനങ്ങള്‍ ഒരുക്കുന്നതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഓജസ് ഓട്ടോമൊബൈല്‍സാണ് മോഹന്‍ലാലിന്റെ പുതിയ കാരവാന്‍ ഒരുക്കിയിരിക്കുന്നത്.

മോഹൻലാലിന്റെ പുതിയ കാരവാൻ | Photo: Facebook/Ojes Automobiles

ലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാന്‍ സ്വന്തമാക്കിയ പുതിയ കാരവന്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ മുമ്പ് സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. അത്യാഡംബര സംവിധാനങ്ങളുമായി ഒരുങ്ങിയിട്ടുള്ള പുതിയ കാരവാന്‍ മോഹന്‍ലാല്‍ ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വാഹനത്തിന്റെ ഡിസൈനല്‍ ബിജു മാര്‍ക്കോസിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.

കേരളത്തിലെ സ്‌പെഷ്യല്‍ പര്‍പ്പസ് വാഹനങ്ങള്‍ ഒരുക്കുന്നതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഓജസ് ഓട്ടോമൊബൈല്‍സാണ് മോഹന്‍ലാലിന്റെ പുതിയ കാരവാന്‍ ഒരുക്കിയിരിക്കുന്നത്. മുമ്പ് വാഹനത്തിന്റെ പുറംമോടിയും മറ്റ് ഫീച്ചറുകളും വെളിപ്പെടുത്തിയിരുന്നെങ്കിലും അകത്തളത്തിന്റെ ചിത്രം ആദ്യമായാണ് വെളിപ്പെടുത്തിയിരിക്കുന്നത്. എക്സ്റ്റീരിയറില്‍ നല്‍കിയിട്ടുള്ള ബ്രൗണ്‍ നിറത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന നിറം നല്‍കിയാണ് അകത്തളവും ആഡംബരമായി ഒരുക്കിയിരിക്കുന്നത്.

എറണാകുളം ആര്‍.ടി.ഒയ്ക്കു കീഴില്‍ സ്വകാര്യ വാഹനമായി രജിസ്റ്റര്‍ ചെയ്താണ് ഈ വാഹനം മോഹന്‍ലാല്‍ സ്വന്തമാക്കിയിരിക്കുന്നത്. മോഹന്‍ലാലിന്റെ ഇഷ്ടനമ്പറായ 2255 ഈ വാഹനത്തിനും സ്വന്തമാക്കിയിട്ടുണ്ട്. ബ്രൗണ്‍ നിറത്തില്‍ ഒരുങ്ങിയിട്ടുള്ള വാഹനത്തിന് കൂടുതല്‍ അഴകേകുന്നതിനായി വശങ്ങളില്‍ വലിയ ഗ്രാഫിക്സ് സ്റ്റിക്കറുകളും നല്‍കിയാണ് അലങ്കരിച്ചിരിക്കുന്നത്. ഇന്ത്യയിലെ മുന്‍നിര വാണിജ്യ വാഹന നിര്‍മാതാക്കളായ ഭാരത് ബെന്‍സിന്റെ 1017 ബസ് ഷാസിയിലാണ് കാരവാന്‍ ഒരുക്കിയിരിക്കുന്നത്.

ബ്രൗണ്‍ നിറത്തിലാണ് അകത്തളത്തിലെ ഇരുപ്പീടം അലങ്കരിച്ചിരിക്കുന്നത്. റീഡിങ്ങ് ലൈറ്റുകള്‍ക്കൊപ്പം റോള്‍സ് റോയിസ് കാറുകള്‍ക്ക് സമാനമായി തിളങ്ങുന്ന ലൈറ്റുകള്‍ നല്‍കിയാണ് റൂഫ് ഒരുക്കിയിട്ടുള്ളത്. 3907 സി.സി. ശേഷിയുള്ള നാല് സിലിണ്ടര്‍ 4ഡി34ഐ സി.ആര്‍.ഡി.ഐ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 എച്ച്.പി. പവറും 520 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവലാണ് ഇതിലെ ട്രാന്‍സ്മിഷന്‍.

Content Highlights: Actor Mohanlal new caravan from Ojes Automobiles, Caravan Delivery Photos, Mohanlal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022

Most Commented