ഈ സാമ്പത്തിക വര്‍ഷം ആദ്യ പകുതിയിലെ ഇരുചക്ര വില്‍പനയില്‍ ഒന്നാമനായി ഹോണ്ടയുടെ ആക്ടീവ സ്‌കൂട്ടര്‍. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 14 ലക്ഷത്തോളം (13,93,256) അക്ടീവ യൂണിറ്റാണ് ഹോണ്ട വിറ്റഴിച്ചത്. 2001 മുതല്‍ ഇന്ത്യന്‍ നിരത്തിലുള്ള ആക്ടീവയുടെ 2.20 കോടി യൂണിറ്റുകള്‍ ഇതുവരെ ഹോണ്ട വിറ്റഴിച്ചിട്ടുണ്ട്.
നിലവില്‍ രാജ്യത്തെ ആഭ്യന്തര ഇരുചക്ര വാഹന വിപണിയില്‍ 14 ശതമാനവും ആക്ടീവയ്ക്കാണ്. സ്‌കൂട്ടര്‍ വിപണിയിലേക്ക് വരുമ്പോള്‍ 56 ശതമാനം വിഹിതവും ആക്ടീവയ്ക്കാണെന്ന് ഹോണ്ട അവകാശപ്പെടുന്നു. 2019 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ആറ് മാസത്തിനുള്ളില്‍ ഓരോ മിനിറ്റിലും അഞ്ച് പുതിയ ഉപഭോക്താക്കള്‍ ആക്ടീവ സ്വന്തമാക്കി വീട്ടിലേക്ക് മടങ്ങിയിട്ടുണ്ടെന്ന് ഹോണ്ട ടു വീലേഴ്‌സ് വ്യക്തമാക്കി.
ആക്ടീവ ഐ, ആക്ടീവ 5G, ആക്ടീവ 125 എന്നീ വകഭേദങ്ങളിലാണ് ആക്ടീവ സ്‌കൂട്ടര്‍ വിപണിയിലുള്ളത്. ഇതില്‍ പുതിയ ലിമിറ്റഡ് എഡിഷന്‍ ആക്ടീവ 5G അടുത്തിടെയാണ് ഹോണ്ട പുറത്തിറക്കിയിരുന്നത്. ഇതിന് കൂടുതല്‍ ആവശ്യക്കാരുണ്ടെന്നും ഹോണ്ട വ്യക്തമാക്കുന്നു. ബിഎസ് 6 എന്‍ജിനില്‍ ആക്ടീവ 125 മോഡലും അടുത്തിടെ ഹോണ്ട പുതുക്കി അവതരിപ്പിച്ചിരുന്നു.
Content Highlights; Activa continues number one selling two wheeler brand of india