ഫ്രീക്കന്‍ വണ്ടിയെ വാഴ്ത്തുന്ന വ്‌ളോഗര്‍മാരും കുടങ്ങും; വീഡിയോ ഓണ്‍ലൈനിലെത്തിയാല്‍ നടപടി


വീഡിയോ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുന്നില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉറപ്പാക്കണം.

പ്രതീകാത്മകചിത്രം

നിയമങ്ങളും കോടതി ഉത്തരവുകളും ലംഘിച്ച് ലൈറ്റുകളും ഓഡിയോ സംവിധാനങ്ങളും പിടിപ്പിച്ചിട്ടുള്ള ടൂറിസ്റ്റ് ബസുകളടക്കമുള്ള വാഹനങ്ങള്‍ ചൊവ്വാഴ്ചമുതല്‍ നിരത്തിലുണ്ടാകരുതെന്ന് ഹൈക്കോടതി. നിരത്തിലിറങ്ങിയാല്‍ കുറഞ്ഞത് മൂന്നുമാസത്തേക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയും ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും വേണം. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പോലീസും പരിശോധന നടത്തി നടപടി സ്വീകരിക്കണം.

പഠനയാത്രയ്ക്കും മറ്റും ഇത്തരം വാഹനങ്ങള്‍ വിളിച്ചാല്‍ വിദ്യാഭ്യാസസ്ഥാപനത്തിന്റെ മേധാവി, വിനോദയാത്രയുടെ ചുമതലയുള്ള അധ്യാപകന്‍ എന്നിവര്‍ ഉത്തരവാദികളായിരിക്കും. വടക്കഞ്ചേരി അപകടത്തിനുശേഷവും പഠനയാത്രയ്ക്കായി ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഹൈക്കോടതി നിലപാട് കടുപ്പിച്ചത്. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും അടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.



നിയമം ലംഘിച്ച് മോടിപിടിപ്പിച്ചിട്ടുള്ള ബസുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയുള്ളില്‍ കടന്നാല്‍ പോലീസ് സ്റ്റേഷനിലും മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലും അറിയിക്കണം. വാഹനം പിടിച്ചെടുത്ത് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി തുടര്‍നടപടി സ്വീകരിക്കണം. എറണാകുളം എടത്തല എം.ഇ.എസ്. എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥികള്‍ നിയമം ലംഘിച്ച് മാറ്റം വരുത്തിയ ടൂറിസ്റ്റ് ബസില്‍ പഠനയാത്ര പോയത് അന്വേഷിച്ച് വിവരം അറിയിക്കാനും കോടതി നിര്‍ദേശിച്ചു. ഈ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു.

നിയമം ലംഘിച്ച് മാറ്റംവരുത്തിയ വാഹനങ്ങളെക്കുറിച്ച് വീഡിയോ തയ്യാറാക്കുന്ന വ്‌ളോഗര്‍മാര്‍ക്കെതിരേ നടപടി വേണം. വീഡിയോ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുന്നില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉറപ്പാക്കണം. വിഷയം ഒക്ടോബര്‍ 14-ന് വീണ്ടും പരിഗണിക്കും.

Content Highlights: Action should be taken against vloggers who make videos about modified vehicles


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented