മഞ്ഞുവീഴ്ച്ചയില്‍ നഷ്ടമായത് ഒരു ട്രക്കിന്റെ നിയന്ത്രണം; പിന്നാലെ കൂട്ടിയിടിച്ചത് 135 വാഹനങ്ങള്‍


മികച്ച റോഡുകള്‍ക്കും കാര്യക്ഷമായ ട്രാഫിക് സംവിധാനങ്ങള്‍ക്കും കേളികേട്ട അമേരിക്കയിലാണ് കൂട്ടയിടി നടന്നിരിക്കുന്നത്.

അപകട ചിത്രങ്ങൾ | Photo: Fort Worth Fire Department

വാഹനാപകടങ്ങള്‍ നമ്മുടെ നിരത്തുകളില്‍ നിത്യസംഭവമാണ്. വാഹനങ്ങളുടെ എണ്ണം കൂടിയതോടെ അപകടങ്ങള്‍ വലിയ വാര്‍ത്ത പോലും ആകാതെ പോകുകയാണ്. എന്നാല്‍, ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒരു അപകട വീഡിയോയാണ് തരംഗമാകുന്നത്. ചില്ലറ അപകടമൊന്നുമല്ല. ഒരു കൂട്ടയിടി, അതും 135 വാഹനങ്ങളാണ് ഒന്നിനു പിറകില്‍ ഒന്നായി ഇടിച്ചിരിക്കുന്നത്.

മികച്ച റോഡുകള്‍ക്കും കാര്യക്ഷമായ ട്രാഫിക് സംവിധാനങ്ങള്‍ക്കും കേളികേട്ട അമേരിക്കയിലാണ് കൂട്ടയിടി നടന്നിരിക്കുന്നത്. ടെക്‌സസിലെ ഫോട്ട്‌വാത്ത് ഹൈവേയിലാണ് ഈ ഞെട്ടിക്കുന്ന അപകടം നടന്നത്. കൂട്ടയിടിയെ തുടര്‍ന്ന് ആറ് പേര്‍ക്ക് ജിവന്‍ നഷ്ടപ്പെടുകയും 65 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പ്രഥമിക റിപ്പോര്‍ട്ടുകള്‍.

ദിവസങ്ങളായി തുടരുന്ന കനത്ത മഞ്ഞ് വീഴ്ചയേയും മഴയേയും കാറ്റിനേയും തുടര്‍ന്നാണ് അപകടമുണ്ടയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. വ്യാഴാഴ്ച ഇന്ത്യന്‍ സമയം രാവിലെ ആറ് മണിയോടെയാണ് അപകടം. ഈ മേഖലയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ അപകടമാണിതെന്നാണ് സാക്ഷികള്‍ പറയുന്നത്.

നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മറിയുന്ന ട്രക്കും പിന്നാലെ വരുന്ന വാഹനങ്ങളെല്ലാം ഇതില്‍ ഇടിക്കുന്നതിന്റെയും വീഡിയോ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വലിയ ട്രക്കുകളും എസ്.യു.വികളും ചെുകാറുകളുമെല്ലാം കൂട്ടിയിടിച്ച് കിടക്കുന്നതിന്റെ ചിത്രങ്ങളും ഡിവൈഡറുകളിലും മറ്റും ഇടിച്ച് കിടക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.

Content Highlights: Accident Viral Video; 133 Vehicle Crashed In America

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022

Most Commented