തിവേഗത്തില്‍ വാഹനമോടിച്ചതുമൂലം സംഭവിച്ച അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച് അബുദാബി പോലീസ്. സ്പീഡ് ലൈനില്‍ അതിവേഗത്തില്‍ വന്ന വാഹനം ഡ്രൈവറുടെ അശ്രദ്ധ മൂലം നിയന്ത്രണം വിട്ട് മുന്നിലുള്ള അഞ്ച് വാഹനങ്ങളെ ഇടിച്ച് തെറിപ്പിക്കുന്ന വീഡിയോ ആണ് പോലീസ് പങ്കുവെച്ചത്.

അമിത വേഗത്തില്‍ എത്തിയ വാഹനം ഒരു വാഹനത്തിന്റെ പിന്നില്‍ ഇടിക്കുകയും പിന്നീട് വലത് വശത്തേക്ക് മാറി തൊട്ടടുത്ത ട്രാക്കിലുള്ള വാഹനങ്ങളില്‍ ഇടിക്കുകയും ചെയ്യുന്നതിന്റെ 27 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് അബുദാബി പോലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. 

നിരത്തുകളിലെ അശ്രദ്ധമായ പ്രവര്‍ത്തനം വലിയ അപകടങ്ങള്‍ക്ക് കാരണമാവുന്നതായും ഡ്രൈവര്‍മാര്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും പോലീസ് പറഞ്ഞു. അപകടം വരുത്തിയ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ചുമത്തി.

Content Highlights: Accident Video Shared By Abu Dhabi Police