നിയന്ത്രണം വിട്ട് ബസിനടിയിലേക്ക്, രണ്ടായി മുറിഞ്ഞ് സ്‌കൂട്ടര്‍; അദ്ഭുതം ഈ രക്ഷപ്പെടല്‍ | Video


ഇരുവരും ബസിനടിയിലേക്ക് തെറിച്ചുവീണു. ഡ്രൈവര്‍ പെട്ടെന്ന് ബസ് നിര്‍ത്തിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്.

താമരശ്ശേരി-ചുങ്കം മിനി ബൈപ്പാസിലുണ്ടായ അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യം | ഫോട്ടോ: മാതൃഭൂമി

യുസിന്റെ ബലംകൊണ്ട് രക്ഷപ്പെടുക എന്ന പ്രയോഗം അക്ഷരാര്‍ഥത്തില്‍ ശരിയാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ ശേഷം ബസിനടിയിലേക്ക് തെന്നി നീങ്ങുകയും സ്‌കൂട്ടര്‍ രണ്ടായി മുറിഞ്ഞ് പോകുന്നതുമാണ് വീഡിയോയിലുള്ളത്. ബസ് ഡ്രൈവറിന്റെ സമയോജിതമായ ഇടപെടല്‍ മാത്രമാണ് ഈ സംഭവത്തില്‍ വലിയ ദുരന്തം ഒഴിവാക്കിയതെന്ന് നിസംശയം പറയാം.

താമരശ്ശേരി-ചുങ്കം മിനി ബൈപ്പാസിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിയുകയും എതിര്‍ദിശയില്‍ വരികയായിരുന്ന ബസിനടിയിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു. സ്‌കൂട്ടര്‍ യാത്രക്കാരായയുവാക്കള്‍ക്ക് സാരമായി പരിക്കേറ്റു. താമരശ്ശേരി ഇലക്ട്രോ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒന്നാംവര്‍ഷ എന്‍ജിനിയറിങ് ഡിപ്ലോമ വിദ്യാര്‍ഥികളായ നരിക്കുനി കുടുക്കില്‍ പുറായില്‍ സിബല്‍ രാജ് (23), കാന്തപുരം കൊല്ലോന്നുമ്മല്‍ സിനാന്‍ (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.



താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം ഇരുവരെയും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. മിനി ബൈപ്പാസില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. ചുങ്കം ഭാഗത്തുനിന്ന് താമരശ്ശേരിയിലെ ഇ.ടി.ഐ.യിലേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്നു വിദ്യാര്‍ഥികള്‍.

വളവില്‍വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ റോഡില്‍ നിരങ്ങിനീങ്ങി എതിര്‍ദിശയില്‍ വരികയായിരുന്ന പേരാമ്പ്ര ഭാഗത്തേക്കുള്ള സ്വകാര്യബസില്‍ ഇടിക്കുകയായിരുന്നു. ഇരുവരും ബസിനടിയിലേക്ക് തെറിച്ചുവീണു. ഡ്രൈവര്‍ പെട്ടെന്ന് ബസ് നിര്‍ത്തിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്. സ്‌കൂട്ടറിനുമുകളില്‍ ബസിന്റെ മുന്‍ചക്രം കയറിയതിനാല്‍ ബസ് പിറകോട്ടെടുപ്പിച്ചാണ് സിബലിനെ പുറത്തെത്തിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കടകളിലെ സി.സി.ടി.വിയില്‍ നിന്നാണ് പുറത്തുവന്നത്.

Content Highlights: Accident video, scooter lost control crashed under the wheels of bus, miraculous escape


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented