പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
മഴ, റോഡ്, കുഴികള്‍... റോഡിലെ അതിവേഗക്കാര്‍ ഓര്‍ക്കുക, മുന്‍കാല മഴക്കാല റോഡ് അപകടക്കണക്കറിഞ്ഞാല്‍ ഞെട്ടും. കഴിഞ്ഞ മണ്‍സൂണില്‍ സംസ്ഥാനത്തുണ്ടായത് 10,396 വാഹനാപകടങ്ങള്‍. മരിച്ചത് 964 പേര്‍. 12,555 പേര്‍ക്ക് പരിക്കേറ്റു. വേഗത്തിലും ഓട്ടത്തിലും ജാഗ്രത ഇല്ലെങ്കില്‍ അപകടം തുടരും. കേരള പോലീസിന്റെ 2022 ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള റോഡ് അപകട വിവരക്കണക്കാണിത്.
കോവിഡ് കാലമായ 2020, 2021 വര്‍ഷങ്ങളിലാണ് വാഹനാപകടം കുറഞ്ഞത്. 2020-ല്‍ 555 അപകടങ്ങളില്‍ 616 പേര്‍ മരിച്ചു. 1523 പേര്‍ക്ക് പരിക്കേറ്റു. 2021-ല്‍ 6127 അപകടങ്ങളിലായി 661 പേര്‍ മരിക്കുകയും 7220 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാലാവസ്ഥ, വെളിച്ചക്കുറവ്, റോഡിന്റെ അവസ്ഥ എന്നിവ അപകടത്തിന്റെ പ്രധാന കാരണങ്ങളാണ്. ഈ മൂന്ന് കാരണങ്ങളില്‍ മാത്രം 2022-ല്‍ 132 അപകടങ്ങള്‍ നടന്നു. 27 പേര്‍ മരിച്ചു. 138 പേര്‍ക്ക് പരിക്കേറ്റു.
ഇരുചക്ര വാഹനങ്ങളുടെ അപകടക്കണക്ക് ഞെട്ടിപ്പിക്കും. ഓരോ വര്‍ഷവും അതിന്റെ ഗ്രാഫ് ഉയരുന്നു. മഴക്കാലം ഉള്‍പ്പെടെ 2022-ല്‍ 17,756 അപകടങ്ങള്‍ നടന്നു. 1665 പേര്‍ മരിച്ചു. 20,127 പേര്‍ക്ക് പരിക്കേറ്റു. 2021-ല്‍ 13,574 അപകടത്തില്‍ പെട്ടു. 1390 പേര്‍ മരിച്ചു. 15,531 പേര്‍ക്ക് പരിക്കേറ്റു. 2020-ല്‍ 11831 അപകടങ്ങള്‍ നടന്നപ്പോള്‍ 1239 പേര്‍ മരിച്ചു. 12145 പേര്‍ക്ക് പരിക്കേറ്റു .
റോഡിലെ അപകടങ്ങള്‍ക്ക് സമയവും വില്ലനാണ്. യാത്രക്കാരുടെ തിരക്കും ഓട്ടത്തിലെ അമിത വേഗവും ഇതില്‍ നിര്‍ണായകമാണ്. വൈകീട്ട് ആറു മുതല്‍ രാത്രി ഒന്‍പതു വരെയാണ് കൂടുതല്‍ മരണങ്ങളും പരിക്കും രേഖപ്പെടുത്തിയത്.
Content Highlights: Accident chances during monsoon season, safe driving during monsoon season


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..