വാഹനങ്ങള്‍ പെരുകുന്നു; ബെംഗളൂരു നഗരത്തില്‍ ഒടുന്നത് 81 ലക്ഷത്തോളം വാഹനങ്ങള്‍


പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തി നഗരത്തിലെ സ്വകാര്യവാഹനങ്ങളുടെ പെരുപ്പം നിയന്ത്രിക്കാന്‍ ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും ഫലപ്രദമായില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ബെംഗളൂരു നഗരത്തില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം 80.9 ലക്ഷമായി. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 31 വരെ 74.92 ലക്ഷം വാഹനങ്ങളാണ് നഗരത്തിലുണ്ടായിരുന്നത്. അതേസമയം കര്‍ണാടകയിലെ ആകെ വാഹനങ്ങളുടെ എണ്ണം 2.10 കോടിയായും വര്‍ധിച്ചു.

പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തി നഗരത്തിലെ സ്വകാര്യവാഹനങ്ങളുടെ പെരുപ്പം നിയന്ത്രിക്കാന്‍ ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും ഫലപ്രദമായില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മറ്റു ജില്ലകളിലും സംസ്ഥാനങ്ങളിലും രജിസ്റ്റര്‍ ചെയ്ത് നഗരത്തിലോടുന്ന വാഹനങ്ങള്‍ ഇതിനുപുറമേയാണ്.

സംസ്ഥാനത്ത് വാഹനരജിസ്ട്രേഷനിലൂടെ 5987 കോടിരൂപയുടെ വരുമാനമാണ് മോട്ടോര്‍ വാഹനവകുപ്പ് പ്രതീക്ഷിച്ചതെങ്കിലും കഴിഞ്ഞ സാമ്പത്തികവര്‍ഷം 6572 കോടിയാണ് ലഭിച്ചത്.

വൈദ്യുതവാഹനങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്ന നയത്തിന് സംസ്ഥാനസര്‍ക്കാര്‍ രൂപം നല്‍കിയിരുന്നെങ്കിലും വൈദ്യുതവാഹനങ്ങളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായില്ല. വൈദ്യുതിവാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഒട്ടേറെ ചാര്‍ജിങ് സ്റ്റേഷനുകളാണ് നഗരത്തില്‍ തുടങ്ങിയിരുന്നത്.

വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് നഗരത്തിലെ വായുമലിനീകരണനിരക്കിലും വര്‍ധനയുണ്ടാകും. റോഡുകളില്‍ രൂപപ്പെടുന്ന കടുത്ത ഗതാഗതക്കുരുക്കാണ് മറ്റൊരു പ്രശ്‌നം. വാഹനങ്ങള്‍ വര്‍ധിക്കുന്നതിനനുസരിച്ച് റോഡിന്റെ വീതി വര്‍ധിപ്പിക്കാനുള്ള സൗകര്യം നഗരത്തിലില്ല.

ഭാവിയില്‍ നഗരവികസനത്തെ ഗതാഗതക്കുരുക്ക് ദോഷകരമായി ബാധിക്കുമെന്നാണ് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് വിലക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

Content Highlights: 81 Lakh Vehicles In Bangalore City

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented