'വാഹനും ചതിച്ചാശാനെ'; മോട്ടോര്‍വാഹന വകുപ്പിലെ 8000 ഓണ്‍ലൈന്‍ അപേക്ഷകള്‍ കാണാതായി


ബി.അജിത് രാജ്

130 മുതല്‍ 4135 വരെ രൂപ ഫീസടച്ചവരുണ്ട്. അപേക്ഷകര്‍ക്ക് കൃത്യമായ മറുപടി നല്‍കാനോ പരിഹാരം കാണാനോ മോട്ടോര്‍വാഹന വകുപ്പ് തയ്യാറായിട്ടില്ല.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

മോട്ടോര്‍വാഹന വകുപ്പിന്റെ 'വാഹന്‍' സോഫ്റ്റ്വേറിലെ പാകപ്പിഴകാരണം എണ്ണായിരത്തോളം ഓണ്‍ലൈന്‍ അപേക്ഷകള്‍ കാണാതായി. ഉടമസ്ഥാവകാശ കൈമാറ്റം, ഫിനാന്‍സ് രേഖപ്പെടുത്തല്‍- ഒഴിവാക്കല്‍, വിലാസം മാറ്റം തുടങ്ങിയവയ്ക്കായി വെള്ളി, ശനി ദിവസങ്ങളില്‍ ലഭിച്ച അപേക്ഷകളാണ് സാങ്കേതികത്തകരാര്‍ കാരണം നഷ്ടമായത്.

ഇവയൊന്നും ഓഫീസുകളില്‍ ലഭിച്ചിട്ടില്ല. വെള്ളിയാഴ്ച രാവിലെമുതല്‍ സാങ്കേതിക തടസ്സം നേരിട്ടിരുന്നു. അപേക്ഷ പൂരിപ്പിച്ച് ഫീസടയ്ക്കാന്‍ കഴിഞ്ഞെങ്കിലും ഓഫീസിലേക്കു കൈമാറാനുള്ള 'ഫൈനല്‍ സബ്മിഷന്‍' എന്ന ഓപ്ഷന്‍ ലഭ്യമായിരുന്നില്ല. ഞായറാഴ്ച രാവിലെ മാത്രമാണ് ഈ തകരാര്‍ പരിഹരിക്കപ്പെട്ടത്.

അപേക്ഷ പൂര്‍ത്തിയാക്കാന്‍ കഴിയാതെപോയവര്‍ വീണ്ടും അപേക്ഷാനമ്പര്‍ നല്‍കി ഫൈനല്‍ സബ്മിഷനുവേണ്ടി ശ്രമിച്ചപ്പോള്‍ സൗകര്യം ലഭ്യമല്ലെന്ന സന്ദേശമാണു ലഭിച്ചത്. മോട്ടോര്‍വാഹന വകുപ്പ് ഓഫീസുകളെ സമീപിച്ചവര്‍ക്ക് അപേക്ഷ എത്തിയിട്ടില്ലെന്ന മറുപടിയാണു കിട്ടിയത്. പിന്‍വലിച്ചശേഷം പുതിയ അപേക്ഷ നല്‍കേണ്ടിവരുമെന്ന സൂചന ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്. ഇങ്ങനെ ചെയ്താല്‍ അടച്ച ഫീസ് നഷ്ടമാകും.

130 മുതല്‍ 4135 വരെ രൂപ ഫീസടച്ചവരുണ്ട്. അപേക്ഷകര്‍ക്ക് കൃത്യമായ മറുപടി നല്‍കാനോ പരിഹാരം കാണാനോ മോട്ടോര്‍വാഹന വകുപ്പ് തയ്യാറായിട്ടില്ല. ഇന്‍ഷുറന്‍സ്, ഫിറ്റ്നസ്, പെര്‍മിറ്റ് എന്നിവയുടെ കാലാവധി തീരുന്നതിനു തൊട്ടുമുമ്പ് നല്‍കിയ അപേക്ഷകളും ഇക്കൂട്ടത്തിലുണ്ട്.

വാഹന്‍ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുന്നവരെ വലയ്ക്കുന്നതാണ് ഫൈനല്‍ സബ്മിറ്റ് സംവിധാനമെന്ന് വ്യാപക പരാതിയുണ്ട്. ഇത്തരമൊരു ക്രമീകരണത്തെക്കുറിച്ച് അപേക്ഷ നല്‍കുന്ന വേളയില്‍ ഒരു സൂചനയും ലഭിക്കില്ല. അപേക്ഷ പൂര്‍ത്തീകരിച്ച് ഫീസടയ്ക്കുന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്ന് ഭൂരിഭാഗംപേരും കരുതും.

ഫൈനല്‍ സബ്മിറ്റ് ചെയ്യാത്തിടത്തോളം അപേക്ഷ ഓഫീസില്‍ എത്തില്ല. നേരിട്ട് അപേക്ഷ നല്‍കുന്നവര്‍ രേഖകള്‍ കിട്ടാതെവരുമ്പോള്‍ ഇടനിലക്കാരെ ഏല്‍പ്പിക്കേണ്ടിവരും. സോഫ്റ്റ്വേര്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഉടന്‍ പരിഹരിക്കുമെന്നുമുള്ള മറുപടിയാണ് അധികൃതര്‍ നല്‍കുന്നത്. എങ്ങുമെത്താതെപോയ അപേക്ഷകള്‍ എന്തുചെയ്യണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റ് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.

Content Highlights: 8000 online applications from the Department of Motor Vehicles are missing, vahan software

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022

Most Commented