നേതാക്കളുടെ ശുപാര്‍ശയില്‍ ഓടുന്നത് 784 ബസുകള്‍, ഈ വഴി കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടം 298.76 കോടി രൂപ


അനില്‍ മുകുന്നേരി

572 ഓര്‍ഡിനറി ബസ്സുകളാണ് ഇപ്പോള്‍ ഓടിക്കുന്നത്. 56.64 ലക്ഷം രൂപയാണ് ഇവയില്‍നിന്നുള്ള പ്രതിദിനവരുമാനം. ഒരുകോടി രണ്ടുലക്ഷം രൂപയാണ് ഇവ ഓടിക്കുന്നതിനുള്ള ചെലവ്.

പ്രതീകാത്മക ചിത്രം | Mathrubhumi archives

നപ്രതിനിധികളുടെയും രാഷ്ട്രീയനേതൃത്വത്തിന്റെയും ശുപാര്‍ശപ്രകാരവും സമ്മര്‍ദത്താലും ഓടിക്കുന്ന 784 ബസുകള്‍ കെ.എസ്.ആര്‍.ടി.സി.ക്ക് വര്‍ഷംതോറുമുണ്ടാക്കുന്നത് 298.76 കോടി രൂപയുടെ നഷ്ടം. നഷ്ടം കുറയ്ക്കാന്‍ ഈ ബസ്സുകളുടെ ഡീസല്‍ച്ചെലവെങ്കിലും വഹിക്കാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ സര്‍ക്കാരിന് കത്തുനല്‍കി.

സാമൂഹിക പ്രതിബദ്ധതയും ശുപാര്‍ശകളും മുന്‍നിര്‍ത്തി 572 ഓര്‍ഡിനറി ബസ്സുകളാണ് ഇപ്പോള്‍ ഓടിക്കുന്നത്. 56.64 ലക്ഷം രൂപയാണ് ഇവയില്‍നിന്നുള്ള പ്രതിദിനവരുമാനം. ഒരുകോടി രണ്ടുലക്ഷം രൂപയാണ് ഇവ ഓടിക്കുന്നതിനുള്ള ചെലവ്. പ്രതിദിനം 45.35 ലക്ഷം രൂപയാണ് ഓര്‍ഡിനറി ബസ്സുകള്‍മൂലമുണ്ടാകുന്ന നഷ്ടം. 140 ഫാസ്റ്റുകളും ഇത്തരത്തില്‍ ഓടിക്കുന്നു. 44.39 ലക്ഷമാണ് ഇതിനുള്ള ചെലവ്. പ്രതിദിനവരുമാനമായി 23.14 ലക്ഷം രൂപ ലഭിക്കുമ്പോള്‍ 19.13 ലക്ഷം ബാധ്യതയാണ്. പ്രതിമാസം ഇത് 5.82 കോടിയും വര്‍ഷത്തില്‍ 69.83 കോടിയുമാകും.

49 സൂപ്പര്‍ ഫാസ്റ്റുകള്‍ ഓടിക്കാന്‍ 21.52 ലക്ഷം രൂപ ചെലവുണ്ട്. വരുമാനം 12.11 ലക്ഷം മാത്രം. ദിവസം 9.41 ലക്ഷവും മാസം 2.86 കോടിയും വര്‍ഷത്തില്‍ 34.35 കോടിയും നഷ്ടമുണ്ടാകുന്നു. മറ്റ് 23 ബസുകള്‍ ഓടിക്കുന്ന വകയില്‍ മാസംതോറും 2.42 കോടിയുടെ നഷ്ടവും ഉണ്ടാകുന്നുണ്ട്. ഇത്തരം സര്‍വീസുകള്‍ നടത്തുന്നതുമൂലമുള്ള ബാധ്യത തുടര്‍ന്നും ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടാണ് കോര്‍പ്പറേഷനുള്ളത്.

ഇത്തരം സര്‍വീസുകള്‍ ലാഭകരമായി പുനഃക്രമീകരിക്കുകയോ നഷ്ടം പരിഹരിക്കാന്‍ നടപടിയെടുക്കുകയോ വേണമെന്ന് മാനേജ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഡീസലിനുമാത്രം മൂന്നുതരം നികുതികള്‍ കോര്‍പ്പറേഷന്‍ നല്‍കുന്നുണ്ട്. ഈ തുക കെ.എസ്.ആര്‍.ടി.സി.ക്ക് ഓരോമാസവും സഹായമായി നല്‍കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

കോവിഡ്കാലത്തുണ്ടായ പ്രതിസന്ധി മറികടക്കാന്‍ കോര്‍പ്പറേഷന് കഴിഞ്ഞിട്ടുണ്ട്. 2016-ല്‍ 43,500 ജീവനക്കാരാണ് കോര്‍പ്പറേഷനിലുണ്ടായിരുന്നത്. ഇപ്പോള്‍ 26,000 സ്ഥിരം ജീവനക്കാരാണുള്ളത്. മനുഷ്യവിഭവശേഷി ഫലപ്രദമായി വിനിയോഗിച്ച് വരുമാനം കൂടുതല്‍ നേടാനാകുന്നുണ്ട്. ഇതോടൊപ്പം നഷ്ടം നികത്തി, കോര്‍പ്പറേഷനെ സ്വയംപര്യാപ്തമാക്കാനുള്ള നടപടികളും ആലോചിക്കുന്നുണ്ട്.

Content Highlights: 784 buses run on the recommendation of the political leaders, KSRTC face loss of 298.76 crore


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented