പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി ന്യൂസ്
ഇതരസംസ്ഥാനത്തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാന്‍ പോയി കുടുങ്ങിയത് കേരളത്തില്‍നിന്നുള്ള 475 വാഹനങ്ങള്‍. ബംഗാള്‍, അസം, ജാര്‍ഖണ്ഡ്, ബിഹാര്‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലായാണ് ഡ്രൈവര്‍മാര്‍ കുടുങ്ങിയത്. ഡ്രൈവര്‍മാര്‍ക്ക് തിരികെ കേരളത്തിലേക്ക് എത്താനാവാത്തതോടെ സംഘടനകള്‍വഴി ഉന്നതാധികാരികളെ ബന്ധപ്പെട്ടിരുന്നു.
തുടര്‍ന്നാണ് ഇതരസംസ്ഥാനങ്ങളില്‍ പെട്ടുപോയ ഡ്രൈവര്‍മാരുടെ കണക്കെടുത്തത്. ബംഗാളിലാണ് കൂടുതല്‍ പേര്‍-297. അസമില്‍ 159 പേരും ജാര്‍ഖണ്ഡില്‍ 17 പേരും ആന്ധ്രാപ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരും കുടുങ്ങി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൊഴിലാളികളെ അവരവരുടെ സംസ്ഥാനത്തെത്തിക്കാന്‍ പോയ വാഹനങ്ങളാണ് കുടുങ്ങിയത്.
ആളില്ലാതെ മടങ്ങിയാല്‍ നഷ്ടം വരുമെന്നതിനാല്‍ തൊഴിലാളികള്‍ തിരികെവരുന്നതുവരെ ഇവര്‍ അവിടെത്തന്നെ തുടരുകയായിരുന്നു. കൂടുതല്‍ ദിവസം വാഹനം നിര്‍ത്തിയിട്ടതോടെ പാര്‍ക്കിങ് സംബന്ധിച്ച പ്രശ്‌നവും ഉടലെടുത്തതായി മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നു.
ഡ്രൈവര്‍മാര്‍ കുടുങ്ങിപ്പോയ ജില്ലകളിലെ കളക്ടര്‍മാരും മറ്റുമായി കേരളത്തിലെ ഗതാഗത-മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ ചര്‍ച്ച നടത്തി. ലോക്ഡൗണ്‍ കഴിഞ്ഞശേഷം തൊഴിലാളികളെക്കൂട്ടിത്തന്നെ ഡ്രൈവര്‍മാര്‍ക്ക് തിരികെവരാമെന്ന തീരുമാനത്തിലെത്തിയതായി അധികൃതര്‍ പറഞ്ഞു. വാഹന പെര്‍മിറ്റ് പുതുക്കേണ്ട ആവശ്യമുണ്ടെങ്കില്‍ അപേക്ഷ ലഭിച്ചാലുടന്‍ നടപടി കൈക്കൊള്ളണമെന്ന നിര്‍ദേശം നല്‍കിയതായും അറിയിച്ചു.
Content Highlights: 475 Kerala Vehicle Stuck In Other States Due To Lockdown


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..