സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രവര്‍ത്തനം ഇനി കൂടുതല്‍ ഊര്‍ജസ്വലമാകും. ദൈനംദിന പെട്രോളിങ് ആവശ്യങ്ങള്‍ക്കായി പുതിയ 40 മാരുതി എര്‍ട്ടിഗ കാറുകള്‍ മോട്ടോര്‍ വാഹന വകുപ്പിന് കൈമാറി. വകുപ്പിന്റെ കാലങ്ങളായുള്ള ആവശ്യം നിറവേറ്റി ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയാണ് കാറുകളുടെ ആദ്യ ഓട്ടം ഫ്‌ളാഗ് ഓഫ് ചെയ്തത്‌. 8.45 ലക്ഷം രൂപ മുതല്‍ 9 ലക്ഷം രൂപ വരെയാണ് എര്‍ട്ടിഗയുടെ എക്‌സ്‌ഷോറൂം വില. 

Ertiga

മള്‍ട്ടി പര്‍പ്പസ് ശ്രേണിയില്‍ മാരുതിക്ക് മികച്ച വിജയം സമ്മാനിച്ച മോഡലാണ് എര്‍ട്ടിഗ. 92 പിഎസ് പവറും 130 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.4 ലിറ്റര്‍ എന്‍ജിനും 90 പിഎസ് പവറും 200 എന്‍എം ടോര്‍ക്കുമേകുന്ന 1.3 ലിറ്റര്‍ എന്‍ജിനുമാണ് എര്‍ട്ടിഗയുടെ ഹൃദയം. കൂടുതല്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന സുസുക്കി എസ്എച്ച്‌വിഎസ് പതിപ്പിലും സിഎന്‍ജി വകഭേദത്തിലും എര്‍ട്ടിഗ ലഭ്യമാകും. 

Ertiga

ഫോട്ടോസ്; ഫേസ്ബുക്ക്