ഹെല്‍മെറ്റ് ഇല്ലാതെ ഇരുചക്രവാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ ലഖ്‌നൗവില്‍ നടത്തിയ പരിശോധനയില്‍ ഒറ്റദിവസം കുടുങ്ങിയത് 305 പോലീസുകാര്‍. 155 എസ്.ഐ.മാരും ഇതിലുള്‍പ്പെടും. പിടിക്കപ്പെടുമ്പോള്‍ മിക്കവരും യൂണിഫോമിലായിരുന്നെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ചപകല്‍ നടന്ന പരിശോധനയില്‍ 3,117 ബൈക്കുയാത്രികരാണ് നിയമംലംഘിച്ചതായി കണ്ടെത്തിയത്. ഇവരില്‍നിന്ന് 1.38 ലക്ഷം രൂപ പിഴയീടാക്കി.
പോലീസ് സമൂഹത്തിനു മാതൃകയാകേണ്ടവരായതുകൊണ്ട് അവരുടെ റൂട്ടില്‍ പ്രത്യേകമായി പരിശോധന നടത്തിയതെന്ന് ലഖ്‌നൗ സീനിയര്‍ പോലീസ് സൂപ്രണ്ട് കലാനിധി നൈതാനി പറഞ്ഞു.
ഒരുതരത്തിലുള്ള ഇളവും പോലീസുകാര്‍ക്കു നല്‍കരുതെന്നും പരിശോധകര്‍ക്ക് എസ്.പി.യുടെ നിര്‍ദേശമുണ്ടായിരുന്നു. കുറച്ചുദിവസം ഹെല്‍മെറ്റ് ധരിക്കാത്തവരെ ശ്രദ്ധിച്ചശേഷം സീറ്റ്‌ബെല്‍റ്റു ധരിക്കാത്തവരെ കണ്ടെത്താനുള്ള പരിശോധനയിലേക്കു നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: 305 Caught For Not Wearing Helmet