കേരളത്തിലെ 3000 കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സി.എന്‍.ജി. സംവിധാനത്തിലേക്ക് മാറ്റുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. സ്വകാര്യബസുകളെ സി.എന്‍.ജി.യിലേക്ക് മാറ്റുന്നതിന്റെ ഉദ്ഘാടനം ബാലുശ്ശേരി പനായി ഗ്രീന്‍ ഹണ്ടേഴ്സ് ട്രാവല്‍ യാഡില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

1000 കെ.എസ്.ആര്‍.ടി.സി. ബസുകളെ ഉടന്‍ സി.എന്‍.ജി.യിലേക്ക് മാറ്റാനുള്ള ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സി.എന്‍.ജി.യിലേക്ക് മാറ്റുന്ന വാഹനങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കാനും കേരളത്തില്‍ കൂടുതല്‍ സി.എന്‍.ജി.പമ്പുകള്‍ അനുവദിക്കാനും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും.

ഇതിനായി കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെ നേരിട്ട് കാണുമെന്നും മന്ത്രി പറഞ്ഞു. കെ.എം.സച്ചിന്‍ദേവ് എം.എല്‍.എ. അധ്യക്ഷനായി. ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, വടകര ആര്‍.ടി.ഒ. സി.വി.എം. ഷരീഫ്, ടി.കെ. ബീരാന്‍ കോയ, എ.സി. ബാബുരാജ്, സുരേഷ് ബാബു എം.കെ., സന്‍ജയ് ഭട്‌നഗര്‍, ശ്രീജ, അനൂജ എന്നിവര്‍ സംസാരിച്ചു.

Content Highlights: 3000 KSRTC Buses Converts Into CNG Fuel, Private Bus, CNG Buses