ടൊയോട്ട നിരയിലെ ജനപ്രിയ മോഡലുകളായ ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകളുടെ 2628 യൂണിറ്റുകള്‍ പരിശോധനയ്ക്കായി കമ്പനി വിളിച്ചു. ഫ്യുവല്‍ ഹോസ് കണക്ഷനിലുള്ള തകരാര്‍ കണക്കിലെടുത്താണ് ഇത്രയും മോഡലുകള്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ടൊയോട്ട തീരുമാനിച്ചത്. 

ഇരുമോഡലുകളുടെയും പെട്രോള്‍ പതിപ്പില്‍ മാത്രമാണ് തകരാറുള്ളത്. 2016 ജൂലായ് 18 മുതല്‍ 2018 മാര്‍ച്ച് 22 വരെയുള്ള കാലയളവില്‍ നിര്‍മിച്ച വാഹനങ്ങളിലാണ് പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കണ്ടെത്തിയത്. 

പരിശോധനയുടെ വിവരം വരും ദിവസങ്ങളില്‍ ഉടമകളെ ടൊയോട്ട നേരിട്ട് അറിയിക്കും. അടുത്തുള്ള ടൊയോട്ട ഡീലര്‍ഷിപ്പുകളിലെത്തി വാഹനത്തിന് തകരാറുണ്ടോയെന്ന് ഉടമകള്‍ക്ക് ഉറപ്പുവരുത്താവുന്നതാണ്. പരിശോധനയില്‍ നിര്‍മാണപ്പിഴവുകള്‍ കണ്ടെത്തിയാല്‍ സൗജന്യമായി പാര്‍ട്ടസ് മാറ്റി നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 

Content Highlights; 2628 Units Of Toyota Innova Crysta And Fortuner Recalled