കെ.എസ്.ആര്‍.ടി.സിയില്‍ പുതിയതായി എത്തുന്നതില്‍ 25 ശതമാനം വൈദ്യുതി ബസുകളെന്ന് മന്ത്രി ആന്റണി രാജു


പുതിയ ബസുകള്‍ വാങ്ങാന്‍ കിഫ്ബി വഴി 756 കോടി രൂപ സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കും.

പ്രതീകാത്മക ചിത്രം | ഫോട്ടോ: സാബു സ്‌കറിയ

കെ.എസ്.ആര്‍.ടി.സി. പുതുതായി വാങ്ങുന്ന ബസുകളില്‍ 25 ശതമാനവും വൈദ്യുത വാഹനങ്ങളായിരിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. വൈദ്യുതവാഹനങ്ങള്‍ക്കായി ജില്ലയില്‍ കെ.എസ്.ഇ.ബി. സ്ഥാപിച്ച 145 ചാര്‍ജിങ് സ്റ്റേഷനുകളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ബസുകള്‍ വാങ്ങാന്‍ കിഫ്ബി വഴി 756 കോടി രൂപ സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കും. ചാര്‍ജിങ് സ്റ്റേഷനുകളുടെ ദൗര്‍ലഭ്യം, ഒറ്റ ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ ജനങ്ങള്‍ വൈദ്യുതവാഹനങ്ങളിലേക്ക് ആകൃഷ്ടരാകുമെന്നും മന്ത്രി പറഞ്ഞു. പട്ടം വൈദ്യുതി ഭവനിലെ ചാര്‍ജിങ് സ്റ്റേഷന്‍ മന്ത്രി ഉദ്ഘാടനം ചെയ്തു.

ജില്ലയില്‍ 141 പോള്‍ മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകളും പട്ടം വൈദ്യുതിഭവന്‍, പരുത്തിപ്പാറ, നെയ്യാറ്റിന്‍കര, അവനവഞ്ചേരി എന്നിവിടങ്ങളിലായി നാല് ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളുമാണ് സജ്ജമാക്കിയത്. സംസ്ഥാന വ്യാപകമായി 56 ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളും 1165 പോള്‍ മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകളുമാണ് കെ.എസ്.ഇ.ബി. നിര്‍മിച്ചിരിക്കുന്നത്.

വി.കെ.പ്രശാന്ത് എം.എല്‍.എ. അധ്യക്ഷനായി. ജി.സ്റ്റീഫന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍.അനില്‍ കെ.എസ്.ഇ.ബി. ഡയറക്ടര്‍ (ഫിനാന്‍സ്) വി.ആര്‍.ഹരി തുടങ്ങിയവര്‍ സംസാരിച്ചു.

Content Highlights: 25 percent of new ksrtc buses should be electric buses says minister Antony Raju


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented