ന്ത്യയിലെ ഏറ്റവും വലിയ വാഹന മാമാങ്കമായ ഓട്ടോ എക്‌സ്‌പോയുടെ തിയതികള്‍ പ്രഖ്യാപിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ മാര്‍ട്ടില്‍ 2020 ഫെബ്രുവരി ഏഴ് മുതല്‍ 12 വരെയാണ് ഓട്ടോ എക്‌സ്‌പോ അരങ്ങേറുക. ലോകത്തെ മുന്‍നിര വാഹന നിര്‍മാതാക്കളുടെ പുത്തന്‍ ആശയങ്ങളും പുതുതലമുറ മോഡലുകളും 2020 ഓട്ടോ എക്‌സ്‌പോയില്‍ അനാവരണം ചെയ്യും. 

ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴുമാണ് ഓട്ടോ എക്‌സ്‌പോ നടക്കാറുള്ളത്. ഓട്ടോമോട്ടീവ് കോമ്പണന്റ്‌സ് മാനുഫാക്‌ച്ചേഴ്‌സ്‌ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ACMA), കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (CII), സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സ് (SIAM) എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഓട്ടോ എക്‌സ്‌പോ നടക്കുന്നത്. 

ഫെബ്രുവരി ആറ് മുതല്‍ ഒമ്പത് വരെ ന്യുഡല്‍ഹിയിലെ പ്രഗതി മൈതാനത്ത് കംപോണന്റ്‌സ് ഷോയും അരങ്ങേറും. എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന നിര്‍മാതാക്കളുടെ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയാം. മാരുതി സുസുക്കി, ഹ്യുണ്ടായ്, ടൊയോട്ട, മഹീന്ദ്ര, കിയ, റെനോ, ഹോണ്ട, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികള്‍ക്കൊപ്പം മറ്റ് വമ്പന്‍ കമ്പനികളും അവരുടെ ഭാവി മോഡലുകളും ആശയങ്ങളും എക്‌സ്‌പോയില്‍ അവതരിപ്പിക്കും. രാജ്യം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന സാഹചര്യത്തില്‍ നിരവധി പുതിയ ഇലക്ട്രിക് മോഡലുകളും എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും. 

Contnet Highlights; 2020 Auto Expo to be held on 2020 february 7-12, 2020 Auto Expo, Upcoming Auto Expo Date