സാഹസിക ഓഫ് റോഡ് ഡ്രൈവ് അനുഭവിച്ചറിയാനുള്ള മഹീന്ദ്ര 2017 താര്‍ ഫെസ്റ്റ് ഒക്ടോബര്‍ 15-ന് കൊച്ചിയില്‍ നടക്കും. കൊച്ചിയിലെ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 10 മണിക്കാണ് ഫെസ്റ്റ് ആരംഭിക്കുക. രാജ്യത്തുടനീളമുള്ള താര്‍ വാഹന ഉടമകളുടെ ഏറ്റവും വലിയ സംഗമമായിരിക്കും കൊച്ചിയിലെ താര്‍ ഫെസ്റ്റ്. ക്ലബ് ചലഞ്ച്, മോഡിഫൈഡ് താര്‍ കോണ്‍ടെസ്റ്റ്, ഓഫ് റോഡിങ് ഫണ്‍ ആന്‍ഡ് എക്‌സ്‌പേര്‍ട്ട് സെക്ഷന്‍, താര്‍ പരേഡ്, അഡ്വേഞ്ചര്‍ എക്‌സ്‌പോ, ഫണ്‍ ആന്‍ഡ് ഗ്രൂപ്പ് ആക്ടിവിറ്റീസ് എന്നീ കാറ്റഗറിയില്‍ വിവിധ മത്സരങ്ങള്‍ നടക്കും. 

മത്സരങ്ങള്‍ അവസാനിച്ച ശേഷം വൈകീട്ട് ലൈവ് മ്യൂസിക് ബാന്‍ഡ് ഷോയും നടക്കും. സാഹസികത ഏറെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഓഫ് റോഡ് ഡ്രൈവിങ്ങില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ഫെസ്റ്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് താഴെകൊടുത്ത സൈറ്റില്‍ പേരു വിവരങ്ങള്‍ നല്‍കി റജിസ്റ്റര്‍ ചെയ്യാം. www.mahindraadventure.com/TharFest