എമിൽ ജോർജ്
ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലൂടെയും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും വാഹനമോടിച്ച് രാജ്യം ചുറ്റിക്കണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംനേടിയിരിക്കുകയാണ് മലയാളിയായ എമില്‍ ജോര്‍ജ്. ഡിസ്‌കവര്‍ ഇന്ത്യ 28.6 എന്ന പേരില്‍ കൊച്ചിയില്‍ നിന്ന് ആരംഭിച്ച യാത്ര 97 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി തിരിച്ച് കൊച്ചിയില്‍ തന്നെയാണ് അവസാനിപ്പിച്ചത്. 19,426 കിലോമീറ്ററാണ് ഈ 97 ദിവസത്തിനുള്ളില്‍ എമില്‍ വാഹനമോടിച്ചത്.
2022 സെപ്റ്റംബര്‍ 20-നാണ് കൊച്ചിയില്‍ നിന്ന് യാത്ര ആരംഭിച്ചത്. ടാറ്റയുടെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വിയായ ഹാരിയറിലായിരുന്നു യാത്ര. അദ്ദേഹത്തിന്റെ സുഹൃത്തായ ഷെറിന്‍ ആയിരുന്നു സഹയാത്രികന്‍. 97 ദിവസത്തെ യാത്രയില്‍ 19,426 കിലോമീറ്റര്‍ പിന്നിട്ട് 2022 ഡിസംബര്‍ 26-നാണ് എമിലും സുഹൃത്തും കൊച്ചിയില്‍ തിരിച്ചെത്തിയത്. മുമ്പും എമില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും അയല്‍ രാജ്യങ്ങളിലും വാഹനമോടിച്ച് തന്നെ യാത്ര ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലൂടെയും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഒരൊറ്റ യാത്രയില്‍ കാറൊടിച്ചുവെന്നതാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് അംഗീകാരം തേടിയെത്താന്‍ കാരണം. 28 സംസ്ഥാനങ്ങളും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് യാത്ര ചെയ്യുന്നത് എന്നതുകൊണ്ടാണ് ഡിസ്‌കവര്‍ ഇന്ത്യ 28.6 എന്ന പേരില്‍ യാത്ര ആരംഭിച്ചത്. രണ്ട് മാസത്തെ യാത്രയായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും പല കാരണങ്ങള്‍ കൊണ്ട് ഇത് നീണ്ടുപോകുകയായിരുന്നു.
ടാറ്റയുടെ ഹാരിയറുമായുള്ള യാത്ര ആയതിനാല്‍ തന്നെ ടാറ്റ മോട്ടോഴിസിന്റെ ഭാഗത്തുനിന്നും വലിയ പിന്തുണ അദ്ദേഹത്തിന് ലഭിച്ചിരുന്നു. വാഹനത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അറിയിക്കുന്നതിനായി ടാറ്റ മോട്ടോഴ്‌സ് ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. ഇതുവഴി വാഹനത്തിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ അത് ഗ്രൂപ്പില്‍ അറിയിച്ച് ഏറ്റവും അടുത്തുള്ള ടാറ്റ മോട്ടോഴ്‌സ് ഡീലര്‍ഷിപ്പിന്റെ സഹായത്തോടെയായിരുന്നു വാഹനം സര്‍വീസ് ചെയ്തിരുന്നതെന്നാണ് വിവരം.
തുടക്കത്തിലും യാത്രയുടെ അവസാനത്തിലും കൊച്ചിയില്‍ നിന്ന് സര്‍വീസ് നടത്തിയതിന് പുറമെ, യാത്രയില്‍ ആറിടങ്ങളില്‍ നിന്ന് സര്‍വീസ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹാരിയറില്‍ നല്‍കിയിട്ടുള്ള സുരക്ഷ ഫീച്ചറുകള്‍, ഉയര്‍ന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ യാത്ര ചെയ്യാനുള്ള ഗ്രൗണ്ട് ക്ലിയറന്‍സ് തുടങ്ങിയവയാണ് ഈ യാത്രയ്ക്കായി ഹാരിയര്‍ തിരഞ്ഞെടുക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. മഞ്ഞ് ഉള്‍പ്പെടെുള്ള സ്ഥലങ്ങളില്‍ യാത്ര ചെയ്യുന്നതിനായി ഏതാനും മാറ്റങ്ങളും വാഹനത്തില്‍ വരുത്തിയിട്ടുണ്ട്.
Content Highlights: 19,426 kilometers in 97 days ,Traveler Emil George gets India Book Of Records


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..