സ്വന്തമുണ്ടാക്കിയ ചേ-സൈക്കിളുമായി ആദിത്ത് ഗോവയിലേക്കുള്ള യാത്രയിൽ | ഫോട്ടോ: മാതൃഭൂമി
പെരിങ്ങോട്ടുകുറിശ്ശി: സ്വന്തമായി വണ്ടിയുണ്ടാക്കി അതില്‍ നാടുചുറ്റണം... അതായിരുന്നു 16 കാരനായ ആദിത്തിന്റെ ആഗ്രഹം. കുറച്ച് പണം സ്വരൂപിച്ച് സ്വന്തമായി ഒരു വണ്ടിയങ്ങ് ഉണ്ടാക്കി. ചേതക്ക് സ്കൂട്ടറിന്റെ മുന്‍ഭാഗവും സൈക്കിളും സംയോജിപ്പിച്ച് ഒരു ചേ-സൈക്കിള്‍. പിന്നീട് അതില്‍ യാത്ര ആരംഭിച്ചു.
ഇന്ധനവില വര്‍ധനയും വായുമലിനീകരണവും ഒഴിവാക്കാന്‍ കഴിയുന്നതിനൊപ്പം സ്കൂട്ടര്‍ ഓടിക്കുന്ന അതേ ആവേശത്തില്‍ തന്നെ ചേ-സൈക്കിള്‍ ഓടിക്കാന്‍ കഴിയുമെന്നാണ് ആദിത്ത് പറയുന്നത്. മുന്‍ഭാഗം പൂര്‍ണമായും ചേതക്ക് സ്കൂട്ടര്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഹെഡ് ലൈറ്റുകളും ഹോണും ഉള്‍പ്പെടെ ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ളവ സൈക്കിളിന്റെ ഭാഗങ്ങളാണ്.
പുറമെനിന്ന് കാണുമ്പോള്‍ ഒറ്റ നോട്ടത്തില്‍ സ്കൂട്ടറാണെന്നേ തോന്നൂ. ഓടിക്കാനും എളുപ്പമാണെന്നാണ് ആദിത്ത് പറയുന്നത്. കഴിഞ്ഞവര്‍ഷം ആദിത്ത് 13 ദിവസംകൊണ്ട് കേരളത്തിലെ 14 ജില്ലകളിലൂടെയും യാത്ര നടത്തിയിരുന്നു. രണ്ടാമത്തെ യാത്ര ഞായറാഴ്ച രാവിലെ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ഓഫീസിന് മുന്നില്‍നിന്ന് ആരംഭിച്ചു. 14 ദിവസം കൊണ്ട് 800 കിലോമീറ്റര്‍ കടന്ന് ഗോവയില്‍ എത്തുകയാണ് ലക്ഷ്യം.
മലപ്പുറം, കാസര്‍കോട്, മംഗലാപുരം, ഉടുപ്പി, മുരുഡേശ്വര്‍ വഴിയാണ് യാത്ര. 80,000 രൂപയോളം ചെലവാക്കിയാണ് ആദിത്ത് ചേ-സൈക്കിള്‍ നിര്‍മിച്ചത്. പെരിങ്ങോട്ടുകുറിശ്ശി ചൂലനൂര്‍ മുരളികയില്‍ മുരളീധരന്-സുജിത ദമ്പതിമാരുടെ മകനാണ് ആദിത്ത്. ഈ വണ്ടിയില്‍ ജമ്മുകശ്മീരിലേക്ക് പോകണമെന്നാണ് ആദിത്തിന്റെ ആഗ്രഹം.
Watch Video.... നാല് രൂപയ്ക്ക് 60 കി.മീ; കേരളത്തിന്റെ സ്വന്തം ഇ-സൈക്കിള്‍ 'Urban Sport'| Vaan E-cycle
Content Highlights: 16 year old boy develop che-cycle using parts of chetak scooter and cycle
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..