ഇ.വിക്ക് 30,000 മുതല്‍ 1.5 ലക്ഷം വരെ ഇളവ്; ദിവസവും രജിസ്റ്റര്‍ ചെയ്യുന്നത് 142 ഇലക്ട്രിക് വാഹനങ്ങള്‍


ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് പരമാവധി 30,000 രൂപവരെയും നാലുചക്രവാഹനങ്ങള്‍ വാങ്ങുമ്പോള്‍ 1,50,000 രൂപവരെയുമാണ് ഇ-വി.കളില്‍ ഇളവ് ലഭിക്കുക.

പ്രതീകാത്മക ചിത്രം | Photo: Tata motors

ലസ്ഥാനത്തെ വൈദ്യുതവാഹന വിപണിയില്‍ വന്‍കുതിപ്പെന്ന് ഡല്‍ഹി സര്‍ക്കാര്‍. ഇ-വാഹനങ്ങളുടെ എണ്ണം 50,000 കടന്നതായി അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച കണക്കുകളും അധികൃതര്‍ പുറത്തുവിട്ടു. 2024-ഓടെ പുതിയ വാഹന രജിസ്ട്രേഷനുകളുടെ 25 ശതമാനം പരിസ്ഥിതിസൗഹൃദ വൈദ്യുതവാഹനങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ 2020 ഓഗസ്റ്റിലാണ് ഡല്‍ഹി സര്‍ക്കാര്‍ ഇ-വി. പോളിസി ആരംഭിച്ചത്. പോളിസി ആരംഭിച്ച് ആദ്യമാസം നഗരത്തില്‍ 739 വൈദ്യുതവാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്.

തുടര്‍ന്ന് 2020 സെപ്റ്റംബര്‍മുതല്‍ ഇന്നുവരെ 50,225 വൈദ്യുതവാഹനങ്ങള്‍ വിറ്റു. പോളിസി ആരംഭിക്കുന്നതിനുമുമ്പ് ഡല്‍ഹിയില്‍ പ്രതിവര്‍ഷം, 20,977 ഇ-വാഹനങ്ങള്‍മാത്രമാണ് വിറ്റഴിച്ചിരുന്നത്. ആ വര്‍ഷം ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ 2.9 ശതമാനം മാത്രമാണ് ഇത്. അടുത്തവര്‍ഷം ഇത് 23,223 ആയി ഉയരുകയും നഗരത്തിലെ വാഹനവില്‍പ്പനയില്‍ ഇ-വാഹനങ്ങളുടെ വിഹിതം 3.6 ശതമാനമായി ആയി വര്‍ധിക്കുകയും ചെയ്തു.

2020-ലും 2021-ലും കോവിഡ് കാരണം തലസ്ഥാനത്ത് മൊത്തത്തിലുള്ള വാഹന രജിസ്ട്രേഷന്‍ കുറഞ്ഞെങ്കിലും നഗരത്തില്‍ രജിസ്റ്റര്‍ ചെയ്ത ഇ-വി.കളുടെ എണ്ണത്തില്‍ സാരമായ വര്‍ധനയാണുണ്ടായതെന്നും അധികൃതര്‍ പറഞ്ഞു. ഈ വര്‍ഷം ഇതുവരെ 19,872 വൈദ്യുതവാഹനങ്ങളാണ് വിറ്റത്. കഴിഞ്ഞവര്‍ഷം പ്രതിദിനം 71 വൈദ്യുതവാഹനങ്ങള്‍ നഗരത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് ഈ വര്‍ഷം ശരാശരി 142 ഇ-വാഹനങ്ങളായി ഇത് ഉയര്‍ന്നു.

ഈ വര്‍ഷത്തെ ഇലക്ട്രിക് വാഹനവില്‍പ്പന സംബന്ധിച്ച കണക്കുകള്‍ സര്‍വകാല റെക്കോഡുകളും തകര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥര്‍ പ്രത്യാശ പങ്കുവെച്ചു. ഇ-റിക്ഷ, ഇ-കാര്‍ട്ട്, ഇ-സ്‌കൂട്ടര്‍, ഇ-നാലുചക്രവാഹനങ്ങള്‍ എന്നിവയാണ് നഗരത്തില്‍ പ്രധാനമായും വിറ്റുപോകുന്ന വൈദ്യുതവാഹനങ്ങള്‍. ഡല്‍ഹിയില്‍ ഇതുവരെ 1,48,854 വൈദ്യുത വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോളിസിക്കു കീഴില്‍ വൈദ്യുത ഇരുചക്രവാഹനങ്ങളും നാലുചക്രവാഹനങ്ങളും വാങ്ങുന്നതിന് വിപുലമായ സബ്സിഡികളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്.

ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് പരമാവധി 30,000 രൂപവരെയും നാലുചക്രവാഹനങ്ങള്‍ വാങ്ങുമ്പോള്‍ 1,50,000 രൂപവരെയുമാണ് ഇ-വി.കളില്‍ ഇളവ് ലഭിക്കുക. വൈദ്യുതവാഹന പോളിസിക്ക് കീഴില്‍, റോഡ് നികുതിയും രജിസ്ട്രേഷന്‍ ചാര്‍ജുകളും ഉടമകളില്‍നിന്ന് സര്‍ക്കാര്‍ ഈടാക്കുന്നില്ല. നഗരത്തിലെ വൈദ്യുതവാഹന ഉടമസ്ഥരില്‍ 59 ശതമാനംപേര്‍ക്കും ഡല്‍ഹി വൈദ്യുതവാഹന പോളിസി പ്രകാരം ഇതിനകം സബ്സിഡി നല്‍കിയിട്ടുണ്ടെന്ന് ഗതാഗതവകുപ്പ് നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അര്‍ഹതയുള്ള എല്ലാ ഇ-വി. ഉടമകള്‍ക്കും സബ്സിഡികള്‍ ഉടന്‍ നല്‍കുമെന്നും നിയമസഭയില്‍ ഗതാഗതവകുപ്പ് അറിയിച്ചു. വൈദ്യുതവാഹന പോളിസി ആരംഭിച്ച് ഒന്നരവര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ ഇ-വി. തലസ്ഥാനമായി ഡല്‍ഹി മാറിയെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഇ-വാഹനവില്‍പ്പനയില്‍ 10 ശതമാനം കടന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി ഡല്‍ഹി മാറി. യു.കെ., ഫ്രാന്‍സ്, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ വൈദ്യുതവാഹനങ്ങളുടെ വിഹിതത്തെക്കാള്‍ കൂടുതലാണിതെന്നും അദ്ദേഹം പറഞ്ഞു.

വര്‍ധിക്കുന്ന ഇലക്ട്രിക് വാഹനവില്‍പ്പന അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 20,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. വനിതാ ഡ്രൈവര്‍മാര്‍ക്കായി 33 ശതമാനം സംവരണത്തോടെ 4200-ലധികം ഇ-ഓട്ടോകള്‍ ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കി. അടുത്ത അഞ്ചുവര്‍ഷത്തേക്ക് സര്‍ക്കാര്‍ പ്രതിവര്‍ഷം 5000 ഇ-ഓട്ടോ പെര്‍മിറ്റുകള്‍ നല്‍കാന്‍ പദ്ധതിയുണ്ട്. ഇതുവഴി 5000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും വൃത്തങ്ങള്‍ പറഞ്ഞു.


Watch Video | ഒറ്റ ചാര്‍ജ്ജില്‍ 437 കി.മീ; ഇലക്ട്രിക് കാറുകളില്‍ കിങ്‌മേക്കറായി നെക്‌സോണ്‍ | Tata Nexon EV Max

Content Highlights: 142 electric vehicles are registered daily, delhi achieve successful growth in electric vehicle

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


Cliff House

1 min

ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിര്‍മിക്കും, ചുറ്റുമതില്‍ ബലപ്പെടുത്തും; 42.90 ലക്ഷം അനുവദിച്ചു

Jun 26, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022

Most Commented