ശാസ്ത്ര-സാങ്കേതിക മേളയിൽ വർക്കിങ് മോഡൽ വിഭാഗത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ പ്രണവ് ആർ.കൃഷ്ണ വാഹനവുമായി
കുളത്തൂപ്പുഴ: പഴയ ഇരുചക്രവാഹനത്തിന്റെ യന്ത്രവും പാഴ്വസ്തുക്കളും ഉപയോഗിച്ച് നിര്‍മിച്ച ബഗ്ഗി എന്ന നാലുചക്രവാഹനം ശാസ്ത്ര-സാങ്കേതിക മേളയില്‍ വര്‍ക്കിങ് മോഡല്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി. എറണാകുളം ഇലഞ്ഞി ഗവ. ടെക്നിക്കല്‍ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി പ്രണവ് ആര്.കൃഷ്ണ തയ്യാറാക്കിയ ഓഫ് റോഡ് റൈഡര്‍ മേളയിലെത്തിയവരുടെ ശ്രദ്ധകവര്‍ന്നു.
ഇരുചക്രവാഹനത്തിന്റെ യന്ത്രത്തില്‍ കാറിന്റെ സ്റ്റിയറിങ്ങും ഓട്ടോറിക്ഷയുടെ ചക്രങ്ങളും ഘടിപ്പിച്ച് നാല്‍പ്പത് കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാവുന്ന വാഹനമാണ് തയ്യാറാക്കിയത്. വര്‍ക്കിങ് മോഡല്‍ വിഭാഗത്തില്‍ അടിമാലി സ്കൂളിലെ അഭിനന്ദും പാലക്കാട് സ്കൂളിലെ ശ്രീവരദയും എ ഗ്രേഡ് നേടി രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ആധുനിക സുരക്ഷാ സംവിധാനങ്ങളടങ്ങിയ വയറിങ്ങും അതിനെ നിയന്ത്രിക്കുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കി പ്രദര്‍ശിപ്പിച്ച കോട്ടയം കടപ്ളാമറ്റം ടെക്നിക്കല്‍ ഹൈസ്കൂളിലെ അഗസ്റ്റിന് ജോര്‍ജ് ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി.
കാര്‍പ്പെന്ററി വിഭാഗത്തില്‍ ജെ.ശ്രീഹരി (ഇലഞ്ഞി, എറണാകുളം), ആദിത്യന് (ഇലക്ട്രോണിക്സ്-വാഴക്കാട്, മലപ്പുറം), അസ്ന ഫാത്തിമ ഷെമീര്‍ (വേസ്റ്റ് മെറ്റീരിയല്‍-അടിമാലി), അമല്‍നാഥ് (ഷീറ്റ് മെറ്റല്‍-ഹരിപ്പാട്), പി.എസ്.സഫ (സ്റ്റില്‍ മോഡല്‍-കൊടുങ്ങല്ലൂര്‍) തുടങ്ങിയവര്‍ വിവിധ വിഭാഗങ്ങളില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി.
Content Highlights: 10th standard student make buggy car using two wheeler engine and scrapes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..