മേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ ഐക്കണിക് മോഡലാണ് റാംങ്ക്‌ളര്‍ അണ്‍ലിമിറ്റഡ്. ഇന്ത്യയില്‍ ഏകദേശം 60 ലക്ഷം രൂപയോളമാണ് റാംങ്ക്‌ളര്‍ എസ്.യു.വിയുടെ എക്‌സ്‌ഷോറൂം വില. രൂപത്തില്‍ ഈ കരുത്തന്‍ റാംങ്ക്‌ളറാകാന്‍ പത്തു ലക്ഷം രൂപയുടെ മഹീന്ദ്ര ബൊലേറോ ശ്രമിച്ചാല്‍ എങ്ങനെയിരിക്കും. ഗുരുഗ്രാം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ആര്‍മി മോട്ടോര്‍സ്‌പോര്‍ട്ട് എന്ന മോഡിഫിക്കേഷന്‍ ഗ്രൂപ്പ് ജീപ്പ്‌ റാംങ്ക്‌ളറാക്കി രൂപമാറ്റം വരുത്തിയ മഹീന്ദ്ര ബൊലേറോയുടെ ചിത്രമാണ് ചുവടെയുള്ളത്. 

Wrangler
Courtesy; Green Army Motorsport/cartoq

2010 ബൊലേറോ CRDe മോഡലാണ് ഗ്രീന്‍ ആര്‍മി മോട്ടോര്‍സ്‌പോര്‍ട്ട് ഈ വിധം മോഡിഫൈ ചെയ്തത്. 8.5-10 ലക്ഷം രൂപ വരെ ചെലവഴിച്ചാണ് ബൊലേറോയെ ഈ രൂപത്തിലേക്ക് മാറ്റിയെടുത്തത്. ഒറ്റനോട്ടത്തില്‍ റാംങ്ക്‌ളറിന്റെ ഏകദേശ രൂപഭാവം കൈവരിക്കാന്‍ മോഡിഫൈഡ് ബൊലേറോയ്ക്ക് സാധിച്ചിട്ടുണ്ട്. പുറംമോടിയില്‍ ബൊലേറോയുടെ എല്ലാ ഭാഗങ്ങളും മാറ്റി പുതിയ ബോഡി കിറ്റ് തന്നെ നല്‍കി. എന്‍ജിന്‍, ഷാസി എന്നിവയില്‍ മാത്രം യാതൊരു മാറ്റവുമില്ല. 

മുന്‍ഭാഗത്ത് ജീപ്പിന്റെ മുഖമുദ്രയായ സെവന്‍ സ്ലാറ്റ് ഗ്രില്‍, പരിഷ്‌കരിച്ച ബംമ്പര്‍-ബോണറ്റ്, പിന്നിലെ സ്‌പെയര്‍ ടയര്‍, റൂഫ് ടോപ്പിലെ ലൈറ്റ്‌, ഓഫ് റോഡറിന് ഇണങ്ങിയ വലിയ ടയര്‍ എന്നിവ ബൊലോറോയുടെ രൂപം അടിമുടി മാറ്റി. അകത്തളത്തിലും മാറ്റങ്ങളുണ്ട്. ഡാഷ്‌ബോര്‍ഡിനും സീറ്റിനും റാംങ്ക്‌ളര്‍ ടച്ചുണ്ട്. 63 ബിഎച്ച്പി പവറും 180 എന്‍എം ടോര്‍ക്കുമേകുന്ന 2.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് റാംങ്ക്‌ളര്‍ ബൊലോറോയുടെ ഹൃദയം. എന്നാല്‍ ഇതിന്റെ ഇരട്ടിയോളം അധിക പവര്‍ നല്‍കുന്നതാണ് യഥാര്‍ഥ റാംങ്ക്‌ളറിലെ എന്‍ജിന്‍. 

wrangler
Courtesy; Green Army Motorsport/cartoq
wrangler
Courtesy; Green Army Motorsport/cartoq

Content Highlights; This Jeep Wrangler is actually a Mahindra Bolero