രാജ്യത്തെ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളില്‍ പ്രമുഖനാണ് മഹീന്ദ്ര XUV 500. കരുത്തുറ്റ രൂപം മുഖമുദ്രയായ എകസ്.യു.വിയെ കൂടുതല്‍ അഗ്രസീവാക്കി മാറ്റിയിരിക്കുകയാണ് മോട്ടോര്‍ മൈന്‍ഡ് ഓട്ടോമോട്ടീവ് ഡിസൈന്‍സ്. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാര്‍ മോഡിഫിക്കേഷന്‍ കമ്പനിയാണ് മോട്ടോര്‍ മൈന്‍ഡ്. മാഡ്‌മെന്‍ കിറ്റ് ഉപയോഗിച്ചാണ് എക്‌സ്.യു.വി.യെ കമ്പനി ഈ രൂപത്തിലേക്ക് മാറ്റിയെടുത്തത്. 

Mahindra
Motormind Automotive Desigsn Faecbook Page

മുന്‍ഭാഗത്ത് പൂര്‍ണമായും വ്യത്യസ്ത രൂപം കൈവന്നു. ഹണികോംബ് മെഷ് ഗ്രില്‍, പരിഷ്‌കരിച്ച എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, വലിയ എയര്‍ വെന്റ്‌സ് എന്നിവ പരുക്കന്‍ പരിവേഷം വാഹനത്തിന് നല്‍കും. കറുപ്പില്‍ മുങ്ങിക്കുളിച്ചാണ് ബോഡി. മാറ്റ് ബ്ലാക്കിലാണ് അലോയി വീല്‍, മസ്‌കുലര്‍ വീല്‍ ആര്‍ക്ക്, റൂഫ് ലൈറ്റ് എന്നിവ. അകത്തും കറുപ്പഴക് പ്രകടം. 

റിയര്‍ ബംബറും പുതുക്കിപ്പണിതു. ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റിനൊപ്പം എല്‍ഇഡി ടെയില്‍ലാമ്പ്, എല്‍ഇഡി ബ്ലിക്കര്‍ എന്നിവ പിന്‍ഭാഗത്തെ അഗ്രസീവാക്കും. മോഡിഫൈഡ് എക്‌സ്.യു.വിയുടെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമില്ല. 2.2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ 140 ബിഎച്ച്പി പറവും 330 എന്‍എം ടോര്‍ക്കുമേകും. എക്‌സ്.യു.വി 500-നെ പൂര്‍ണമായി ഈ രൂപത്തിലേക്ക് മാറ്റാനുള്ള മാഡ്‌മെന്‍ കിറ്റിന് 1.58 ലക്ഷം രൂപയാണ് ചെലവ് വരുക. 

XUV 500
Motormind Automotive Desigsn Faecbook Page

Content Highlights; Mahindra XUV500 with the MadMen kit from Motormind