വാഹന മോഡിഫിക്കേഷന് രംഗത്തെ പ്രമുഖരായ ഡിസി ഡിസൈന്‍സ് മഹീന്ദ്ര ബൊലേറോയെ കസ്റ്റമൈസ് ചേയ്ത (INCEPTOR) രൂപമാണിത്. പുറംമോടിയില്‍ യഥാര്‍ഥ മെഴ്സിഡീസ് ജി ക്ലാസുമായി സാമ്യം തോന്നുന്ന രൂപം മോഡിഫൈഡ് ബൊലേറോയ്ക്ക് അവകാശപ്പെടാനുണ്ട്. നേരത്തെ യൂട്യൂബില്‍ പുറത്തുവന്ന ഈ മോഡിഫൈഡ് ബൊലേറോ സ്വന്തമാക്കണമെങ്കില്‍ 17.5 ലക്ഷം രൂപ മുടക്കണം.
കരുത്തുറ്റ എസ്.യു.വി പരിവേഷം ലഭിക്കാന്‍ പുറംമോടിയില്‍ കാര്യമായ മാറ്റമുണ്ട്. പുതിയ ബമ്പര്‍ ഡിസൈന്‍, റൗണ്ടണ്ട് ഹെഡ്ലാമ്പ്, ചെറിയ സ്ലാറ്റോടുകൂടിയ ഗ്രില്‍ എന്നിവ മുന്‍ഭാഗത്തെ രൂപം മാറ്റിമറിക്കും. മിറര്‍ ഡിസൈനും പുതിയതാണ്. സൈഡ് പ്രെഫൈലിലും മിനുക്ക് പണികള്‍ പ്രകടം. വലിയ ടയറില്‍ മള്‍ട്ടി സ്പോക്ക് അലോയി വീല്‍ മാസീവ് ലുക്ക് നല്‍കും. പിന്നില്‍ പുതിയ ടെയില്‍ ലാമ്പിനൊപ്പം ഇരുവശത്തും ഹാന്‍ഡിലും നല്കി.
ഫോര്‍ സീറ്ററാണ് വാഹനം. അകത്ത് എല്ലാ നിരയിലും ലെതര്‍ അപ്ഹോള്സ്ട്രെയിലുള്ള ക്യാപ്റ്റന്‍ സീറ്റുകളാണ്. മെക്കാനിക്കല്‍ ഫീച്ചേഴ്സില് യാതൊരു മാറ്റവുമില്ല. പഴയപടി തുടരും.
Photos; Grabbed From Youtube, Inspired Brahmin
Content Highlights; Mahindra Bolero modified by DC Design