തിഹാസിക അമേരിക്കാന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന് ഇന്ത്യയില്‍ മികച്ച അടിത്തറ നല്‍കിയ മോഡലാണ് കോംപസ് എസ്‌യുവി. കരുത്തന്‍ രൂപത്തിലുള്ള ഈ കോംപസിനെ ഒരുഹാച്ച്ബാക്ക് രൂപത്തിലേക്ക് മാറ്റിയെടുത്ത രസകരമായ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ മോഡല്‍ യഥാര്‍ഥമാണെന്ന് കരുതേണ്ട. കോംപസിനെ പൂര്‍ണമായും എഡിറ്റ് ചെയ്ത് തീര്‍ത്ത ഭാവനാ രൂപം മാത്രമാണിത്.

Compass Hatchback
Courtesy; behance.net/kleber

മുന്‍ഭാഗത്തെ ഗ്രില്‍ അതുപോലെ നിലനിര്‍ത്തിയെങ്കിലും ബംമ്പര്‍ അല്‍പം ചെറുതാക്കിയാണ് ഹാച്ച്ബാക്ക് കോംപസിന്റെ ഭാവനാ രൂപകല്‍പന. എസ്.യു.വിയില്‍ നിന്ന് മാറി ഹാച്ച്ബാക്ക് ഡിസൈന്‍ കൈവരാന്‍ വശങ്ങളുടെ ഘടന നന്നായി എഡിറ്റ് ചെയ്തു. കോംപസ് രൂപം അതുപോലെ പ്രതിഫലിക്കുന്നതാണ് പിന്‍ഭാഗം, അതേസമയം ഉയരം കുറച്ചിട്ടുണ്ട്. എന്തായാലും എസ്.യു.വികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ജീപ്പ് ഇത്തരം ഒരു ഹാച്ച്ബാക്ക് മോഡലിനെ പറ്റി ചിന്തിച്ചിട്ടു പോലുമുണ്ടാകില്ല.

Content Highlights; Jeep Compass Hatchback Imagined Via Rendering