ള്‍ട്ടി പര്‍പ്പസ് വാഹന ഗണത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ മഹീന്ദ്ര മരാസോ വിപണിയില്‍ മികച്ച അഭിപ്രായത്തോടെ മുന്നേറ്റം തുടരുകയാണ്. ഈ ഘട്ടത്തില്‍ മരാസോയുടെ അകത്തളം അഴിച്ചുപണിത് നൂതന രൂപത്തില്‍ പുതുക്കി അവതരിപ്പിച്ച് ഡിസി ഡിസൈന്‍. റഗുലര്‍ കാറുകള്‍ക്ക് ലക്ഷ്വറി ഭാവം നല്‍കി മോഡിഫൈ ചെയ്യുന്ന പ്രമുഖ ഡിസൈനിങ് ഗ്രൂപ്പാണ് ഡിസി ഡിസൈന്‍. രൂപത്തിലും സാങ്കേതികതയിലും ഏറെ മറ്റങ്ങള്‍ നല്‍കിയാണ് ഡിസി ഡിസൈന്‍ ലക്ഷ്വറി മരാസോ രൂപകല്‍പന ചെയ്തത്‌. 

DC Marazzo

പിന്‍ നിരയിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കുന്ന വിധമാണ് അകത്തെ മാറ്റങ്ങള്‍. മൂന്നാം നിരയില്‍ ലക്ഷ്വറി ലോഞ്ചിന് സമാനമാണ് സീറ്റ്. അധിക കുഷ്യനില്‍ ലെതറില്‍ പൊതിഞ്ഞതാണ് സീറ്റുകള്‍. യാത്രക്കാര്‍ക്ക് മികച്ച ലെഗ് സ്‌പേസും ലഭിക്കും. രണ്ടാം നിരയിലെ  യാത്രക്കാര്‍ക്ക് വീഡിയോയും മറ്റും കാണാന്‍ ഡിസ്‌പ്ലേ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കപ്പ് ഹോള്‍ഡര്‍ സ്‌പേസും മറ്റും നല്‍കി ലക്ഷ്വറി അനുഭവം നല്‍കുന്നതാണ് രണ്ടാം നിരയിലെ ആംറസ്റ്റ് ഭാഗം. വിവിധ നിറങ്ങളില്‍ ആംബിയന്റ് ലൈറ്റിങ്ങും നല്‍കി. 

ലെതര്‍, വുഡണ്‍ ഇന്‍സേര്‍ട്ട്‌സ് ഡോറിലും സ്ഥാനംപിടിച്ചു. ഡാഷ്‌ബോര്‍ഡ്, സെന്റര്‍ കണ്‍സോള്‍, സ്റ്റിയറിങ് വീല്‍ എന്നിവയിലും വുഡണ്‍ ആവരണമുണ്ട്. ഡിസി കരവിരുതില്‍ പിറന്ന മരാസോയുടെ വില സംബന്ധിച്ച കാര്യങ്ങളും ഡിസി ഡിസൈന്‍ വ്യക്തമാക്കിയിട്ടില്ല. വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ യാതൊരു മാറ്റവുമില്ല. 121 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് ലക്ഷ്വറി മരാസോയ്ക്കും കരുത്തേകുന്നത്. 6 സ്പീഡാണ് ട്രാന്‍സ്മിഷന്‍.

DC Marazzo

Marazzo

Content Highlights; DC Design's Mahindra Marazzo Interior Takes Luxury To The Next Level