സൂപ്പര്‍ ബൈക്കുകളില്‍ ഇന്ത്യയിലെ താരമാണ് സുസുക്കി ഹയാബുസ. പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്നതിനാല്‍ ഇതിന്റെ ഉയര്‍ന്ന വില എല്ലാവര്‍ക്കും താങ്ങാന്‍ പറ്റുകയുമില്ല. ഏകദേശം 17 ലക്ഷം രൂപയോളം കൈയിലുണ്ടെങ്കിലെ ഹയാബുസ സ്വന്തമാക്കാന്‍ സാധിക്കു. എന്നാല്‍ ഡല്‍ഹിയിലെ ജിഎം കസ്റ്റം ഷോപ്പ്‌ അധികൃതര്‍ 150-400 സിസി ബൈക്കുകളെ ഹയാബുസ രൂപത്തിലേക്ക് മാറ്റിയെടുക്കാന്‍ മിടുക്കരാണ്.  

Modified Dominar
Photo; GM Custom Faebook Page

ഇത്തരത്തില്‍ ഹയാബുസയാക്കി മാറ്റിയ ബജാജ് ഡോമിനാറാണ് ജിഎം കസ്റ്റം ഏറ്റവും ഒടുവില്‍ പുറത്തെത്തിച്ചത്. ടയര്‍, സ്വിംഗ്ആം, മുന്നിലെയും പിന്നിലെയും സസ്‌പെന്‍ഷന്‍, പാനലുകള്‍ എന്നിവയെല്ലാം പുതുതായി ഉള്‍പ്പെടുത്തിയാണ് ഡോമിനാറിനെ ഹയാബുസ രൂപത്തിലേക്ക് മാറ്റിയെടുത്തത്. മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ യാതൊരു മാറ്റവുമില്ല. എന്‍ജിന്‍ പവറില്‍ ഹയാബുസയുടെ അടുത്തൊന്നും ഡോമിനാര്‍ എത്തില്ലെന്ന് ചുരുക്കം. 35 പിഎസ് പവറും 35 എന്‍എം ടോര്‍ക്കുമേകുന്ന ഡോമിനാറിലെ 373 സിസി എന്‍ജിനാണ് മോഡിഫൈഡ് ബൈക്കിനും കരുത്തേകുന്നത്. 

1.6 ലക്ഷം രൂപ മുതല്‍ രണ്ടു ലക്ഷം വരെ മുടക്കിയാല്‍ മാത്രമേ ഡോമിനാറിനെ ഈ രൂപത്തിലേക്ക് മാറ്റിയെടുക്കാന്‍ സാധിക്കു. ഹീറോ എക്‌സ്ട്രീം, ഹീറോ കരിസ്മ എന്നീ മോഡലുകളും ജിഎം കസ്റ്റം നേരത്തെ ഹയാബുസയാക്കി പുതുക്കിപ്പണിതിരുന്നു. 

Modified Dominar
Photo; GM Custom Faebook Page

Content Highlights; Dominar to Hayabusa for Rs 2 lakhs, By Delhi based custom shop