വ്യത്യസ്തതകള്‍ ഏരെയുള്ള വാഹനമാണ് ജനറല്‍ മോട്ടോഴ്‌സിന്റെ ഹമ്മര്‍. ഇന്റീരിയര്‍ അടിമുടി പരിഷ്‌കരിച്ച് സൈനിക വാഹനത്തെ കൂടുതല്‍ ആകര്‍ഷകമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ വാഹന രൂപകല്‍പ്പനാ വിദഗ്ദ്ധനായ ദിലീപ് ഛബ്രിയ. ക്രോം, വുഡ്, ലൈതര്‍ ഫിനിഷിങ് നല്‍കിയാണ് ഇന്റീരിയര്‍ നവീകരിച്ചിട്ടുള്ളത്. ഹെഡ് റെസ്റ്റ് മൗണ്ടഡ് ടെലിവിഷന്‍, ആകര്‍ഷകമായ ആംബിയന്റ് ലൈറ്റിങ്, വലിപ്പമേറിയ ഫുള്‍ സെന്റര്‍ കണ്‍സോള്‍, അമ്പരപ്പിക്കുന്ന തരത്തിലുള്ള ഡാഷ് ബോര്‍ഡ് തുടങ്ങിയവയാണ് സവിശേഷതകള്‍.