ടാറ്റയുടെ ഹാച്ച്ബാക്ക് മോഡല്‍ ടിയാഗോയിലും കോംപാക്ട് സെഡാന്‍ ടിഗോറിലും ആപ്പിള്‍ കാര്‍ പ്ലേ കണക്റ്റിവിറ്റി ഉള്‍പ്പെടുത്തി. രണ്ടിന്റെയും പുതിയ XZ+ വകഭേദത്തിലാണ് ആപ്പിള്‍ കാര്‍ പ്ലേ കണക്റ്റിവിറ്റി ലഭ്യമാവുക. മറ്റു വകഭേദങ്ങളില്‍ ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി മാത്രമായി തുടരും. 

നിലവില്‍ ഈ വേരിയന്റുകളുള്ള ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള സര്‍വ്വീസ് സെന്ററിലെത്തിയാല്‍ പുതിയ ആപ്പിള്‍ കാര്‍പ്ലേ വെരിഷനിലേക്ക് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യാം. മൊബൈലുമായി കണക്റ്റ് ചെയ്ത് ഉപയോഗിക്കാന്‍ ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ടിയാഗോ, ടിഗോര്‍ XZ + വകഭേദങ്ങളിലുള്ളത്‌.

85 പിഎസ് പവറും 114 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ റെവോട്രോണ്‍ പെട്രോള്‍ എന്‍ജിനും 70 പിഎസ് പവറും 140 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.05 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചര്‍ജ്ഡ് ഡീസല്‍ എന്‍ജിനുമാണ് ടിയാഗോ-ടിഗോര്‍ മോഡലുകള്‍ക്ക് കരുത്തേകുന്നത്. ടിയാഗോ XZ+ മോഡലിന് 5.71 ലക്ഷവും ടിഗോര്‍ XZ+ ന് 6.75 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. 

Content Highlights; Tata Tiago XZ+, Tata Tigor XZ+, Tiago Tigor Apple CarPlay