ള്‍ട്ടി പര്‍പ്പസ് വാഹന ഗണത്തില്‍ ഇന്നോവ ക്രിസ്റ്റ, മാരുതി എര്‍ട്ടിഗ എന്നിവയ്ക്ക് ഇടയില്‍ അടുത്തിടെയാണ് മഹീന്ദ്ര മരാസോ വിപണിയിലെത്തിയത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകാന്‍ മരാസോയില്‍ ആപ്പിള്‍ കാര്‍ പ്ലേ കണക്റ്റിവിറ്റി കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് മഹീന്ദ്ര. ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ നേരത്തെ ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി മാത്രമേ ഉണ്ടായിരുന്നുള്ളു. 

പുതിയ കണക്റ്റിവിറ്റി ഓപ്ഷനില്‍ ആപ്പിള്‍ ഫോണുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമായി കണക്റ്റ് ചെയ്ത് ഫോണ്‍ കോളുകള്‍, മ്യൂസിക് തുടങ്ങിയവ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ നിയന്ത്രിക്കാം. ഇതിന് പുറമേ നാവിഗേഷന്‍, വോയിസ് കമാന്റ്‌സ്‌, മഹീന്ദ്ര ബ്ലൂസെന്‍സ് ആപ്പ്, എമര്‍ജന്‍സി കോള്‍ എന്നീ സൗകര്യങ്ങളും ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റത്തിലുണ്ട്. 

7 സീറ്റര്‍, 8 സീറ്റര്‍ ഓപ്ഷനില്‍ നാല് വേരിയന്റുകളുള്ള മരാസോയ്ക്ക് 9.9 ലക്ഷം രൂപ മുതല്‍ 13.90 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില. 121 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 6 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. നിലവില്‍ ഡീസല്‍ മാനുവലില്‍ മാത്രം ലഭ്യമായ മരാസോയുടെ പെട്രോള്‍, ഓട്ടോമാറ്റിക് പതിപ്പുകള്‍ 2020-ഓടെ വിപണിയിലെത്തും. 

Content Highlights; Mahindra Marazzo MPV Now Available With Apple CarPlay