ബുള്ളറ്റ് വേഗത്തില്‍ പ്രതിരോധം; കോവിഡ് പ്രതിരോധസേനയിലെ ബുള്ളറ്റ് റാണിമാര്‍


ജി. രാജേഷ് കുമാര്‍

കഴിഞ്ഞ ഫെബ്രുവരി 20നാണ് സിറ്റി പോലീസ് കമ്മിഷണറായ ആര്‍. ആദിത്യ വനിതകളുടെ ബുള്ളറ്റ് പട്രോളിങ് ടീം എന്ന ആശയത്തിനു രൂപംകൊടുത്തത്.

ബുള്ളറ്റ് റാണിമാർ... കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ക്വാറന്റീൻ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിനായി പുറപ്പെടുന്ന തൃശ്ശൂർ വനിതാപോലീസ് സ്റ്റേഷനിലെ പോലീസുകാർ | ഫോട്ടോ: സിദ്ദീഖുൽ അക്ബര്

ടത്തേകാലില്‍ ബ്രേക്കുള്ള പഴയ ബുള്ളറ്റാണ് കൂട്ടത്തിലെ ഭാരക്കാരന്‍. തൃശ്ശൂര്‍ വനിതാ പോലീസ് സ്റ്റേഷനിലെ ഒമ്പത് പോലീസുകാരികള്‍ക്കും ഈ 'ഘടാഘടിയന്‍' ബുള്ളറ്റ് ഒരു ഭാരമല്ല. നഗരത്തിലെയും ചുറ്റുവട്ടത്തെയും ഊടുവഴികളിലടക്കം ദിവസം ഒന്നോ രണ്ടോ തവണ 'കടകട' ശബ്ദത്തോടെ ഇവ പോയിട്ടുണ്ടാവും. ക്യാമ്പുകളും ക്വാറന്റീന്‍ കേന്ദ്രങ്ങളും തേടിയുള്ള ഈ യാത്ര തുടങ്ങിയിട്ട് മാസം മൂന്ന് പിന്നിട്ടു.

കേരള പോലീസില്‍ ബുള്ളറ്റ് പട്രോളിങ് നടത്തുന്ന വനിതാപോലീസ് സംഘം എന്ന പട്ടവും സ്വന്തം. സേനയില്‍ കഴിയുന്നത്ര വനിതകള്‍ ബുള്ളറ്റ് ഓടിക്കാന്‍ പഠിക്കണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശത്തിന് അടിസ്ഥാനമായത് ഈ തൃശ്ശൂര്‍ മോഡലായിരുന്നു. 40 പേര്‍ ബുള്ളറ്റിനെ വരുതിയിലാക്കിക്കഴിഞ്ഞു. പരിശീലനം പോലീസ് അക്കാദമി ഗ്രൗണ്ടില്‍ തകൃതിയായി നടക്കുന്നു.

കഴിഞ്ഞ ഫെബ്രുവരി 20നാണ് സിറ്റി പോലീസ് കമ്മിഷണറായ ആര്‍. ആദിത്യ വനിതകളുടെ ബുള്ളറ്റ് പട്രോളിങ് ടീം എന്ന ആശയത്തിനു രൂപംകൊടുത്തത്. എ.സി.പി. വി.കെ. രാജുവിന്റെ പിന്തുണയുമുണ്ടായി. വനിതാ പോലീസ് സ്റ്റേഷനിലെ എസ്.ഐ. പി.വി. സിന്ധുവടക്കം ഒമ്പതുപേരും ഒറ്റയാഴ്ചകൊണ്ട് ഓടിക്കാന്‍ പഠിച്ചു. സ്‌കൂട്ടര്‍പോലും ഓടിക്കാനറിയാത്ത രണ്ടുപേരും കൂട്ടത്തിലുണ്ടായിരുന്നു.

മാര്‍ച്ച് എട്ടിന് വനിതാദിനത്തില്‍ ടീമിനെ രംഗത്തിറക്കാമെന്നു കരുതിയപ്പോള്‍, രംഗത്തിറങ്ങിയത് കോവിഡായിരുന്നു. എന്നാല്‍, ലക്ഷ്യം മാറ്റിയില്ല. ലോക്ഡൗണില്‍ കുടുങ്ങിപ്പോയവരെയും അനാഥരെയും മറ്റും താമസിപ്പിച്ചിരുന്ന ക്യാമ്പുകളിലേക്കായിരുന്നു മാര്‍ച്ചിലും ഏപ്രിലിലും ബുള്ളറ്റുകളുടെ യാത്ര. ഇവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹാരമുണ്ടാക്കാനും ഈ പോലീസുകാരികള്‍ മുന്നില്‍നിന്നു.

പുറത്തുനിന്ന് മലയാളികള്‍ എത്താന്‍ തുടങ്ങിയതോടെ ക്വാറന്റീന്‍ കേന്ദ്രങ്ങളും വീടുകളും ഇവരുടെ റൂട്ടില്‍പ്പെട്ടു. വീടുകള്‍ക്ക് വെളിയില്‍ച്ചെന്ന് ഫോണില്‍വിളിച്ച് സുഖവിവരം തിരക്കും. സഹായം ഏര്‍പ്പാടാക്കും. ക്വാറന്റീന്‍ ലംഘിച്ച നാലുപേര്‍ ഇവരുടെ പിടിയിലായി. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടയിലും ഈ ബുള്ളറ്റ് ടീം തേക്കിന്‍കാട് മൈതാനത്തെ കിളികള്‍ക്ക് ഒരുദിവസം പോലും മുടങ്ങാതെ തീറ്റയും വെള്ളവും എത്തിക്കുന്നുമുണ്ട്.

ബുള്ളറ്റ് ടീം

പി.വി. സിന്ധു (എസ്.ഐ.), അപര്‍ണ ലവകുമാര്‍, ടി.സി. ബിന്ദു, എന്‍.വി. ജിന, എ.എന്‍. സിന്ധു (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍), എ.എസ്. സൗമ്യ, പി.കെ. സരിത, വി.ബി. ലിഷ, കെ.ആര്‍. രമ്യ (സിവില്‍ പോലീസ് ഓഫീസര്‍മാര്‍).

Content Highlights: Women Police Bullet Patrolling In Thrissur; Thrissur District Police Force

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented