രോ ഓട്ടോമൊബൈല്‍ സ്‌നേഹികളും വോള്‍വോയ്ക്ക് നല്‍കുന്ന ഒരു നിര്‍വചനമുണ്ട്, വോള്‍വോ എന്നാല്‍ സുരക്ഷിതത്വം എന്നാണ്. ഭാവിയില്‍ ഒരുപക്ഷേ, ഓക്സ്ഫഡ് ഡിക്ഷണറികൂടി ഇത് അംഗീകരിച്ചേക്കാം. പക്ഷേ, അവിടംകൊണ്ടും നില്‍ക്കില്ല. ഒരൊറ്റവാക്കില്‍ ഒതുക്കാനാവില്ല വോള്‍വോയെ. സൗമ്യം, സമുന്നതം, വിവരണാതീതം... വോള്‍വോയുടെ ഏറ്റവും പുതിയ എഡിഷന്‍ 90 ക്രോസ് കണ്‍ട്രി അവശേഷിപ്പിക്കുന്നത് ഈ സ്‌പെഷ്യല്‍ ഇംപ്രഷനാണ്.

ഒരുപതിറ്റാണ്ടു മുന്‍പാണ് എന്റെ ആദ്യത്തെ വോള്‍വോ ഡ്രൈവ്. ഡല്‍ഹിക്കും ജയ്പുരിനും ഇടയിലുള്ള അത്രകണ്ട് നല്ലതല്ലാത്ത ഹൈവേയിലൂടെ വളരെ സുഖകരമായ ഒരു യാത്ര. അതിനുശേഷം പിന്നീട് ഒരുപാട് തവണ ഡല്‍ഹി-ജയ്പുര്‍ റൂട്ടില്‍ വണ്ടിയോടിച്ചിട്ടുണ്ട്. എന്തുകൊണ്ട് എന്നറിയില്ല, അന്നത്തെ ആ യാത്രപോലെ മറ്റൊന്ന് പിന്നീടൊരിക്കലും സംഭവിച്ചില്ല. റോഡിലെ ഓരോ വളവിനെയും ശപിച്ചുകൊണ്ടാവും മുന്നോട്ടുപോകുക. ആ കോലാഹലങ്ങള്‍ക്കിടയില്‍ വണ്ടിക്കൊപ്പം എന്റെ ദേഷ്യവും ഇരച്ചുവന്നു. സത്യം പറഞ്ഞാല്‍ എന്നെ ഇത്രയും വെറുപ്പിച്ച ഒരു ഹൈവേ വേറെയില്ല. എന്നാല്‍ പതിറ്റാണ്ടു മുന്‍പത്തെ ആ വോള്‍വോ യാത്ര അങ്ങനെയായിരുന്നില്ല. എല്ലാ അര്‍ഥത്തിലും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്. 

V90 Cross Country

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വി90 ക്രോസ് കണ്‍ട്രി ടെസ്റ്റ് ഡ്രൈവ് ചെയ്യുമ്പോള്‍ ഓര്‍മകള്‍ വര്‍ഷങ്ങള്‍ക്കിപ്പുറത്തേക്ക് ഇരമ്പിവന്നു. ഒരുകാര്യം വ്യക്തമായി, എന്തുകൊണ്ടാണ് ഞാന്‍ ഡല്‍ഹി-ജയ്പുര്‍ ഹൈവേ ഇത്രയധികം വെറുത്തതെന്ന്. അതൊരിക്കലും റോഡിന്റെ കുഴപ്പമായിരുന്നില്ല. കുഴപ്പം കാറായിരുന്നു. 

തന്റെ മറ്റു ജര്‍മന്‍ സമകാലീനരെപോലെ അത്ര കൂള്‍ ആയിരിക്കില്ല വോള്‍വോകള്‍. പക്ഷേ, ഒന്നുറപ്പാണ്, ഈ സ്വീഡിന്റെ അത്രയും കംഫര്‍ട്ട് തരുന്ന മറ്റൊന്ന് വേറെയില്ല. എന്നാല്‍ വി90 ക്രോസ് കണ്‍ട്രിയിലേക്കെത്തുമ്പോള്‍ എന്തോ ഒരു മാറ്റമുണ്ട്. ഇതില്‍ പുതുതായി എന്തോ ഒന്നുണ്ട്. ഈ സ്മാര്‍ട്ട് ബോയ് സ്വാഭാവികമായും അവിശ്വസനീയമാംവണ്ണം കംഫര്‍ട്ട് തരുന്നുണ്ട്. പക്ഷേ, അതുക്കും മേലെ എന്തോ ഒന്ന്. ഇവനൊന്നു കുതിക്കട്ടെ, ഈ യാത്രയില്‍ തെളിഞ്ഞുവരും എന്താണ് ഈ പുതുപുത്തന്‍ വോള്‍വോ കാത്തുവെച്ചിരിക്കുന്നതെന്ന്!

Boy Oh Boy

എന്നെ സംബന്ധിച്ച് എക്കാലവും വോള്‍വോ എന്നാല്‍ സുരക്ഷിതത്വവും സുഖവുമാണ്. കാഴ്ചയില്‍ സുന്ദരമാണെങ്കിലും ആ തിളയ്ക്കുന്ന ചൂടത്തരം ഒരിക്കലുമുണ്ടായിരുന്നില്ല. പുതിയ വോള്‍വോയിലെത്തുമ്പോള്‍ അക്കാര്യത്തില്‍ പ്രകടമായ മാറ്റമുണ്ടായിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ വി90 ക്രോസ് കണ്‍ട്രി മാസ് ലുക്കുള്ള ഒരു നീറ്റ് മെഷീനാണ്. വിടുവായത്തരം എന്നുതോന്നിയേക്കാം, പക്ഷേ, ഇത് ശരിക്കും കിടിലനാണ്. അക്കാര്യം ക്രോസ് കണ്‍ട്രിക്കുതന്നെ കൃത്യമായി അറിയുകയും ചെയ്യാം എന്നു തോന്നിപ്പോകും.

Volvo V90 Cross Country

ഓട്ടോമൊബൈല്‍ ലോകത്തില്‍ എന്നെ എന്നും മോഹിപ്പിച്ചിട്ടുള്ളത് കാര്‍ എന്ന കാഴ്ചപ്പാടാണ്. ആദ്യ ആശയത്തിനും അവസാന രൂപത്തിനുമിടയില്‍ എവിടെയോ ആണത്. യൂട്ടിലിറ്റി, ലാഭം, എന്തിന്, എന്തുകൊണ്ട് തുടങ്ങി ചില മുഷിപ്പന്‍ ആശയങ്ങള്‍ അതിനുള്ളില്‍ കയറിക്കൂടുന്നുണ്ട്. എന്നാല്‍ ഏത് കാഴ്ചപ്പാടിന്റെ മൂര്‍ത്തരൂപമാണ് വി90 ക്രോസ് കണ്‍ട്രി എന്നറിയില്ല. കാഴ്ചയില്‍ അതെങ്ങനെയാണ് എന്ന് നിര്‍വചിക്കാന്‍ എനിക്കെന്തോ ആഗ്രഹവുമില്ല. കാരണം എന്റെ തലയില്‍ ഫൈനല്‍ പ്രോഡക്ട് എന്നാല്‍ അതിന്റെ കണ്‍സെപ്റ്റ് എങ്ങനെയോ അങ്ങനെയാണുണ്ടാവുക. വി90 ക്രോസ് കണ്‍ട്രിയാകട്ടെ പുറമേ 'കട്ട' സ്ലീക്ക് ലുക്കും അകത്ത് അങ്ങേയറ്റം ഫ്യൂച്ചറിസ്റ്റിക്കുമാണ്. ഭാവിയില്‍ നിന്നിറങ്ങിവന്ന ഒന്ന്.

And It Knows

Star And Style
പുതിയ ലക്കം
സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍
വാങ്ങാം

സര്‍വസമ്മതമായ മാര്‍ക്കറ്റിങ് നിബന്ധനകള്‍ അനുസരിച്ച് നോക്കിയാല്‍ വി90 ക്രോസ് കണ്‍ട്രി ഒരു സ്റ്റേഷന്‍ വാഗണ്‍ ആണ്. പല നിര്‍മാതാക്കളും പലവട്ടം പരിശ്രമിച്ച് പരാജയപ്പെട്ട ഒരു വിഭാഗം. വോള്‍വോ അവരുടെ കഴിവു തെളിയിച്ച സ്റ്റേഷന്‍ വാഗണ്‍സിനെ നമ്മുടെ രാജ്യത്ത് ലോഞ്ച് ചെയ്യുന്ന രീതി കുറച്ചു വ്യത്യസ്തമായതുകൊണ്ടാകാം നമ്മുടെ നാട്ടില്‍ സെഡാനുകളുടെയും എസ്.യു.വി.കളുടെയും ഇടയില്‍ ഈ വിഭാഗം വല്ലാതെ നിഴലില്‍പെട്ടുപോയത്. അതുകൊണ്ടുതന്നെ ഈ വിഭാഗത്തില്‍ ഒരു വാഹനം ലോഞ്ച് ചെയ്യുക എന്നത് വോള്‍വോയുടെ വളരെ ബോള്‍ഡായ മുന്നേറ്റമാണ് എന്നുതന്നെ പറയാം.

സ്റ്റേഷന്‍ വാഗണ്‍സിന്റെ വിഭാഗത്തില്‍ മത്സരത്തിന് സാധ്യതയില്ല എന്നതിനൊപ്പം വി90 ക്രോസ് കണ്‍ട്രിയുടെ പാക്കേജിങ്ങും വോള്‍വോയ്ക്ക് വിപണിയില്‍ സഹായകമാകും. ഒറ്റനോട്ടത്തില്‍ വി90 ക്രോസ് കണ്‍ട്രി നിങ്ങളെ വീഴ്ത്തിക്കളയും. അകത്തു കയറിയാലോ ഹൃദയം കൊത്തിയെടുത്തു പറക്കും!

Curvy Bumps

ആയാസമേറിയ വളവുകളെ ആഢംബരത്തോടെ അനായാസമായി കൈകാര്യം ചെയ്യാന്‍ വി90 ക്രോസ് കണ്‍ട്രിക്ക് പ്രത്യേക കഴിവാണ്. ഒരുപക്ഷേ, സെഡാന്‍ ചെയ്യുന്നതുപോലെ. ഒപ്പം ഒരു പ്രോ എസ്.യു.വി. പോലെ ഓഫ് റോഡിലും കെങ്കേമം. സെഡാന്റെയും എസ്.യു.വി.യുടെയും ഗുണങ്ങളെ അനുകരിക്കാന്‍ എന്തായാലും വോള്‍വോയ്ക്ക് കഴിയില്ല. പക്ഷേ, ക്രോസ് കണ്‍ട്രി അതിനടുത്തെത്തും, തൊട്ടടുത്ത്. എന്തായാലും ഹൈബ്രിഡ് ക്രോസ് ഓവറുകളുടെ ലോകത്ത് വി90 ക്രോസ് കണ്‍ട്രി ഒരു പോരാളിയാണ്. സ്റ്റേഷന്‍ വാഗന്റെ ഡി.എന്‍.എ.യുള്ള, സെഡാന്റെയും എസ്.യു.വി.യുടെയും പ്രത്യേകതകള്‍ നിറഞ്ഞ 'മാര്‍വെല്‍' ലോകത്തുനിന്നുള്ള കറകളഞ്ഞ പോരാളി!

(2017 നവംബര്‍ ലക്കം സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലില്‍ പ്രസിദ്ധീകരിച്ചത്‌)