വാഹന വിപണിയിലും ഓണ്‍ലൈന്‍ വിപ്ലവം; ഭാവിയെ ഉപഭോക്താക്കൾ നയിക്കും


വിവേക് ശ്രീവത്സ

2020 കഴിയുമ്പോഴേക്കും വാര്‍ഷിക വാഹന വില്‍പ്പനയുടെ 70 ശതമാനവും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെയായിരിക്കുമെന്നും, ഇതില്‍ 40 ശതമാനം സമൂഹമാധ്യമങ്ങളുടെ സ്വാധീനത്തിലായിരിക്കുമെന്നുമാണ്.

-

രു വാഹനത്തെ കുറിച്ച് അറിയാന്‍ മാത്രം ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്ന കാലത്തുനിന്ന് വില്‍പ്പനയും സര്‍വീസും വരെ ഇപ്പോള്‍ ഓണ്‍ലൈനിലേക്ക് മാറിയിരിക്കുകയാണ്. ഷോറൂമിലെത്തുക, വാഹനമോടിച്ച് നോക്കുക തുടങ്ങിയ പരമ്പരാഗത രീതി ഭാഗികമായെങ്കിലും അവസാനിച്ചു. സാങ്കേതികവിദ്യയുടെ വളര്‍ച്ചയും ഡിജിറ്റല്‍ ഉപകരണങ്ങളുടെ സ്വാധീനവും വാഹന വ്യവസായത്തെയും അത്രമേല്‍ സ്വാധീനിച്ച് കഴിഞ്ഞു. ബെയ്ന്‍ ആന്‍ഡ് കമ്പനിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2020 കഴിയുമ്പോഴേക്കും വാര്‍ഷിക വാഹന വില്‍പ്പനയുടെ 70 ശതമാനവും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെയായിരിക്കുമെന്നും, ഇതില്‍ 40 ശതമാനം സമൂഹമാധ്യമങ്ങളുടെ സ്വാധീനത്തിലായിരിക്കുമെന്നുമാണ്.

വാഹന വിപണനത്തെ മാറ്റിമറിച്ച് സാങ്കേതികവിദ്യ

സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം ദിനംപ്രതി വര്‍ധിക്കുന്നതിനാല്‍ ഉപയോക്താക്കളുടെ വാങ്ങലുകളും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയിട്ടുണ്ട്. വാഹന രംഗത്തെ കമ്പനികള്‍ ഈ മാറ്റത്തെ അംഗീകരിക്കേണ്ടിയിരിക്കുന്നു. ഒരു കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നയാള്‍ ആറ് മാസം മുമ്പ് അതേകുറിച്ചുള്ള ഗവേഷണമാരംഭിക്കും. അതുവഴി മൊത്തപ്രക്രിയ ഗണ്യമായി നീളുകയും ഉപഭോക്താവിന്റെ കാര്യമായ ഇടപെടല്‍ ഉണ്ടാകുകയും ചെയുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ പഴയ രീതിയിലുള്ള വാങ്ങല്‍ പ്രക്രിയക്ക് വേണ്ടി വന്നിരുന്ന സമയം മൂന്ന് ആഴ്ച മാത്രമായിരുന്നു. വിപണിയിലെ ഓപ്ഷനുകളും ഈ മാറ്റത്തിനു കാരണമാകുന്നുണ്ട്. അതിനാല്‍, വില്‍പ്പന പ്രക്രിയ കൂടുതല്‍ വിശദവും ഉപഭോക്തൃ കേന്ദ്രീകൃതവുമാണ്.

കൂടുതല്‍ ആളുകളിലേക്കെത്താന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍

മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരുന്നതിനും, പ്രസക്തി നിലനിര്‍ത്തുന്നതിനും വാഹന നിര്‍മാതാക്കള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നു. കമ്പനികളുടെ മാര്‍ക്കറ്റിംഗ് ബജറ്റില്‍ ഡിജിറ്റല്‍ മീഡിയയുടെ പങ്ക് നിരന്തരം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു. ബിസിനസുകള്‍ വളര്‍ത്താനുള്ള ഏറ്റവും അത്യാവശ്യമായ വഴിയാണ് ഡിജിറ്റല്‍ മാധ്യമമെന്നു തെളിഞ്ഞിരിക്കുന്നു. മാത്രമല്ല, 'എല്ലാവര്‍ക്കും ഒരേ തരം' എന്നതില്‍ നിന്ന് വ്യക്ത്യാനുസൃതമാകുന്നത്തിലേക്കുള്ള ഈ മാറ്റം ഉപഭോക്താക്കളെ ശക്തമായി സ്വാധീനിക്കുന്ന ഒരു ബ്രാന്‍ഡ് കെട്ടിപ്പടുക്കുവാന്‍ ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ ശ്രമം വര്‍ധിപ്പിക്കുവാന്‍ കാരണമായിട്ടുണ്ട്. എന്നിരുന്നാലും, വിപണിയിലെ ഈ അലങ്കോലമായ അവസ്ഥയെ ഭേദിച്ച് ലക്ഷ്യമിടുന്ന ശ്രോതാക്കളുമായി ശക്തമായ ഒരു വൈകാരിക ബന്ധം സ്ഥാപിക്കുക എന്നതാണ് അവര്‍ക്കുള്ള വെല്ലുവിളി.

വാഹന വിപണന തന്ത്രങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ ഇന്ററാക്ടീവ് ആകുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അതുവഴി ബ്രാന്‍ഡുമായി നിരന്തരം സമ്പര്‍ക്കത്തിലായിരിക്കാന്‍ ഉപഭോക്താവ് പ്രേരിപ്പിക്കപ്പെടുന്നു. ടാറ്റാ ഹാരിയറിനായുള്ള പ്രചാരണമാണ് ഇതിന് ഒരു ഉദാഹരണം. ഉല്‍പ്പന്നത്തെക്കുറിച്ചുള്ള ആശയപ്പിറവി മുതല്‍ ഉത്പന്നം ലോഞ്ച് ചെയ്യുകയും അതിനു ശേഷവും അതേക്കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കുന്നതിനാണ് പ്രാധാന്യം നല്‍കപ്പെട്ടത്. അതിനായി പേര് പ്രഖ്യാപിക്കല്‍, ടീസര്‍ വീഡിയോകള്‍ പുറത്തിറക്കല്‍, അങ്ങേയറ്റം പരീക്ഷണാത്മകമായ മാധ്യമ ഡ്രൈവുകള്‍ , അതുപോലെ ലോഞ്ചിംഗിനു തൊട്ടുമുമ്പ് പ്രമുഖ കായിക ഇനങ്ങളില്‍ പ്രദര്‍ശിപ്പിക്കല്‍ തുടങ്ങിയവയില്‍ എല്ലാം ഉള്‍പ്പെട്ടിരുന്നു.

ഡാറ്റ: ടാര്‍ഗെറ്റ്ഡ് മാര്‍ക്കറ്റിംങ്ങിലെ പ്രധാന ഘടകം

ഡിജിറ്റല്‍ സംവിധാനങ്ങള്‍ വ്യവസായങ്ങളിലുടനീളം ഡാറ്റയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുകയും വാഹന നിര്‍മാതാക്കള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങളുടെ നട്ടെല്ലായി അത് മാറുകയും ചെയ്തിരിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയ അളവിലുള്ള ഡാറ്റ വിശകലനം ചെയ്യാനുള്ള കഴിവ് ഉപഭോക്താക്കളെ ലക്ഷ്യമിടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കമ്പനികളെ സഹായിക്കുന്നു. ഉപഭോക്താക്കളുടെ ഇടയില്‍ തങ്ങളുടെയും എതിരാളികളുടെയും ഉത്പന്നങ്ങളോടുള്ള താത്പര്യത്തെ വിശകലനം ചെയ്യാന്‍ വാഹന നിര്‍മ്മാതാക്കള്‍ ഡാറ്റാ ഉപയോഗിക്കുന്നു. അത് തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ ആകൃഷ്ടരായ നിര്‍ദിഷ്ട ഉപഭോക്തൃ വിഭാഗങ്ങളെ തിരിച്ചറിയാന്‍ അവരെ സഹായിക്കുകയും കൂടുതല്‍ ശക്തമായി ലക്ഷ്യമിടേണ്ട ഉപഭോക്തൃ വിഭാഗത്തെ കണ്ടെത്തുന്നതിനു സഹായിക്കുകയും ചെയ്യുന്നു.

വാഹന കമ്പനികള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രായം കുറഞ്ഞ ടാര്‍ഗറ്റ് ഗ്രൂപ്പുകളെയാണ് ആകര്‍ഷിക്കുന്നത്. 25നും 34നുമിടയില്‍ പ്രായമുള്ള അത്തരം വ്യക്തികളുടെ എണ്ണം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 43 ശതമാനത്തില്‍ നിന്ന് 61 ശതമാനമായി ഉയരുകയുണ്ടായി. അതുപോലെ, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വാഹന വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന സ്ത്രീകളുടെ എണ്ണം ഒമ്പത് ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. കൂടാതെ, ഭൂമിശാസ്ത്ര കണക്കനുസരിച്ച് ജനസംഖ്യാപരമായ കണക്കുകളിലും മാറ്റം വന്നിട്ടുണ്ട്. ഇപ്പോള്‍ കൂടുതല്‍ വാങ്ങുന്നവര്‍ മെട്രോ-ഇതര നഗരങ്ങളില്‍ നിന്നും ചെറിയ പട്ടണങ്ങളില്‍ നിന്നുമുള്ളവരാണ്. തത്ഫലമായി ആദ്യമായി വാഹനം വാങ്ങുന്നവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

വാഹന മുന്‍ഗണനയുടെ കാര്യമെടുത്താല്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോംപാക്ട് എസ് യു വി സെഗ്മെന്റിലും വമ്പിച്ച വളര്‍ച്ച ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ എസ് യു വി വിപണിയില്‍ 50 ശതമാനത്തിലധികവും സംഭാവന ചെയ്യുന്നത് കോംപാക്റ്റ് എസ്.യു.വി. സെഗ്മെന്റ് ആണ്. മാത്രമല്ല, പ്രീമിയം ഹാച്ച്ബാക്കുകള്‍ അല്ലെങ്കില്‍ കോംപാക്ട് സെഡാനുകളാണ് ഇപ്പോള്‍ ഒരു കുടുംബത്തിന്റെ ആദ്യത്തെ കാര്‍ മുന്‍ഗണനയില്‍ വരുന്നത്-ഒരു എന്‍ട്രി ലെവലിലുള്ള അല്ലെങ്കില്‍ മിഡ് ലെവലിലുള്ള ഹാച്ച്ബാക്കില്‍ നിന്നുള്ള ഒരു പ്രധാന മാറ്റമാണ് ഇത്.

പുതിയ ഉപഭോക്താവ് = പുതിയ ആവശ്യങ്ങള്‍

ഉപഭോക്തൃ സ്ഥിതി വിവരക്കണക്കുകളിലെ മാറുന്ന പ്രവണതകള്‍ മാറുന്ന ആവശ്യങ്ങളിലേക്കും നയിക്കുന്നു. ചരിത്രപരമായി, ഒരു കാര്‍ വാങ്ങുമ്പോള്‍ ഇന്ധന ലാഭം, ഡിസൈന്‍, സവിശേഷതകള്‍, പ്രകടനം എന്നിവയ്ക്ക് മറ്റുള്ളവയെക്കാള്‍ മുന്‍ഗണന ലഭിച്ചു. ഇവ ഇന്ന് കാര്‍ വാങ്ങുന്നയാളുടെ പരിഗണനയുടെ ഒരു പ്രധാന ഭാഗമായിരിക്കുമ്പോള്‍, സുരക്ഷ പോലുള്ള ഘടകങ്ങളും തീരുമാനമെടുക്കല്‍ പ്രക്രിയയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇതിന്റെ കാരണം വാഹന നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ ഉപഭോക്താക്കളുടെ ഇടയില്‍ സുരക്ഷയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി യത്‌നിക്കുന്നു എന്നതാണ്. വാങ്ങുന്നവരുടെ ഇടയില്‍ പ്രാഥമിക പരിഗണനയായി യാത്രക്കാരുടെയും കാല്‍നടയാത്രികരുടെയും സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉതപന്ന പ്രചാരണ പരിപാടികളില്‍ വാഹന നിര്‍മാതാക്കള്‍ പ്രത്യേകിച്ചും ജിഎന്‍സിഎപി അഡള്‍ട്ട് സുരക്ഷാ റേറ്റിംഗുകള്‍ക്ക് പ്രാധാന്യം നല്‍കുകയാണ്. സുരക്ഷക്ക് പുറമെ - രൂപകല്‍പ്പന, കണക്റ്റിവിറ്റി, ഡ്രൈവിംഗ് ഡൈനാമിക്‌സ് എന്നിവ പോലുള്ള ഘടകങ്ങളില്‍ ആയിരിക്കണം ഭാവിയില്‍ മിക്ക ഓട്ടോ ബ്രാന്‍ഡുകളും കൂടുതലായി ശ്രദ്ധിക്കുക, കാരണം ഇവയാണ് മാറിയ ഉപഭോക്താവിന്റെ വാങ്ങല്‍ മുന്‍ഗണനകളില്‍ വരുന്ന കാര്യങ്ങള്‍.

അങ്ങനെ നോക്കുമ്പോള്‍ ഈ പുതുയുഗ വാഹന വിപണന തന്ത്രത്തിലെ ഏറ്റവും വലിയ വിജയി ഉപഭോക്താക്കളാണെന്ന് വ്യക്തം. വരും കാലഘട്ടത്തില്‍, വിപണിയില്‍ വിജയം കൈവരിക്കുന്നതിന് ഒരു ഉല്‍പ്പന്നത്തെയോ, ബ്രാന്‍ഡ് ഐഡന്റിറ്റിയെയോ പ്രതിനിധീകരിക്കുന്ന നൂതന തന്ത്രങ്ങള്‍ വികസിപ്പിക്കുമ്പോള്‍ മൂല്യ അധിഷ്ഠിത ഉപഭോക്താക്കളെയും അവരുടെ ഉല്‍പ്പന്ന മുന്‍ഗണനകളെയും, താല്പര്യങ്ങളെയും കുറിച്ച് വാഹന നിര്‍മ്മാതാക്കള്‍ക്ക് മികച്ച ഗ്രാഹ്യം ആവശ്യമാണെന്ന് സാരം.

(ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് മേധാവിയാണ് ലേഖകന്‍)

Content Highlights: Vivek Srivatsa, Head – Marketing, Passenger Vehicle Business Unit, Tata Motors

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022

Most Commented